കൈനിറയെ കാശ് വന്നിട്ടും... എണ്‍പതുലക്ഷം രൂപ ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ ആഘോഷത്തിനിടെ മണ്‍തിട്ടയില്‍നിന്നു യുവാവ് താഴേക്ക് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; സുഹൃത്ത് മായാവി എന്നു വിളിക്കുന്ന സന്തോഷ് പിടിയില്‍; സംഭവത്തില്‍ വന്‍ ദുരൂഹത

ലോട്ടറിയടിക്കുക എന്നത് മഹാ ഭാഗ്യമാണ്. ലോട്ടറിയടിച്ചവരുടെ വാര്‍ത്തകള്‍ വായിക്കാന്‍ എല്ലാവര്‍ക്കും സന്തോഷമാണ്. 80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിട്ടും അത് അനുഭവിക്കാനുള്ള യോഗം ഇല്ലാതായിരിക്കുകയാണ്. എണ്‍പതുലക്ഷം രൂപ ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ ആഘോഷത്തിനിടെയാണ് പാങ്ങോട് തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) മണ്‍തിട്ടയില്‍നിന്നു താഴേക്ക് വീണു മരിച്ചത്.
എന്നാല്‍ ഈ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പാങ്ങോട് മതിര സ്വദേശി മായാവി എന്നു വിളിക്കുന്ന സന്തോഷിനെ (45) പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തു. സജീവിനു കഴിഞ്ഞ മാസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനമടിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് തുക ബാങ്കിലേക്കെത്തുകയും സജീവ് ഇതില്‍ കുറച്ച് തുക ഉപയോഗിച്ച് അര ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തു. കുറച്ചു തുക സഹോദരങ്ങള്‍ക്കു നല്‍കി.
ടൈല്‍സിന്റെ പണിക്കാരനായിരുന്ന സജീവ് ഞായറാഴ്ച താഴേ പാങ്ങോടുള്ള സുഹൃത്ത് രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ മദ്യസത്കാരത്തിനായി എത്തി. രാത്രി ഒന്‍പത് കഴിഞ്ഞ് സന്തോഷും കൊല്ലപ്പെട്ട സജീവും വീടിനു പുറത്തിറങ്ങുകയും വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ സന്തോഷ്, സജീവിനെ വീടിന്റെ മുന്‍വശത്തുള്ള ഒരു മീറ്ററോളം താഴ്ചയുള്ള റബ്ബര്‍തോട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ കഴുത്തിനേറ്റ പൊട്ടലാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പാങ്ങോട് സി.ഐ. എന്‍.സുനീഷ്, എസ്.ഐ. അജയന്‍, ഗ്രേഡ് എസ്.ഐ. രാജന്‍, ഗ്രേഡ് എ.എസ്.ഐ. രേഖ, സി.പി.ഒ.മാരായ ജുറൈജ്, ഹരി, സിദ്ദീക്ക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെയാണ് സജീവ് വീടിന്റെ മണ്‍ തിട്ടയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ വീണത്. സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിനിടെയുള്ള വാക്കു തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും സുഹൃത്തിന്റെ വീട്ടിനു പുറത്തേക്കിറങ്ങി. സംഘര്‍ഷത്തിനിടെ സന്തോഷ് സജീവിനെ ഒരു മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പിടിച്ചു തള്ളി. പിന്നീട് സുഹൃത്തുക്കള്‍ വീട്ടില്‍നിന്ന് മടങ്ങിപോയി. ഒരു മണിക്കൂറിനുശേഷമാണ് സജീവ് കുഴിയില്‍ വീണ കാര്യം ചേട്ടന്‍ സജിയെ വിളിച്ച് അറിയിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. മദ്യസല്‍ക്കാരത്തിനിടെ സന്തോഷ് തന്നെ പിടിച്ചു തള്ളിയെന്ന് സജീവ് ചേട്ടനോട് പറഞ്ഞിരുന്നു. ലോട്ടറി സമ്മാനം ടാക്‌സ് കഴിച്ച് 52 ലക്ഷം രൂപ സജീവിന്റെ അക്കൗണ്ടില്‍ വന്നിരുന്നു. ഈ തുക ഉപയോഗിച്ച് ചിതറയില്‍ 50 സെന്റോളം സ്ഥലം വാങ്ങി. കുറച്ചു പണം സഹോദരങ്ങള്‍ക്കു നല്‍കി. വാക്കു തര്‍ക്കത്തിനിടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടില്ല. കഴുത്തിലെ എല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്ത് രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ ഈ മാസം ഒന്നിനായിരുന്നു മദ്യസല്‍ക്കാരം. ലോട്ടറി തുക അക്കൗണ്ടില്‍ വന്നതിനു പിന്നാലെ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കി. ഈ അന്വേഷണത്തിലാണ് സുഹൃത്ത് കുടുങ്ങിയത്.
വാക്കുതര്‍ക്കത്തിനിടെ സജീവിനെ സുഹൃത്ത് പിടിച്ചു തള്ളിയെന്നും വീട്ടുമുറ്റത്തു നിന്ന് ഒരു മീറ്റര്‍ താഴ്ചയിലുളള റബ്ബര്‍ തോട്ടത്തിലേക്ക് വീണ യുവാവിന് മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് കൂടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ വീഴ്ച മൂലമല്ല മരണം സംഭവിച്ചതെന്നും വീഴ്ചയെ തുടര്‍ന്ന് യുവാവിന് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സജീവിന്റെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
സജി എത്തി സജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സജീവ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ദുരൂഹത മറനീക്കുമെന്നുള്ള പ്രതീക്ഷയിലാണ് പൊലീസ്.
"
https://www.facebook.com/Malayalivartha
























