രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാജ്ഭവന്‍ സത്യഗ്രഹം ഇന്ന്....

യുഡിഎഫിന്റെ രാജ്ഭവന്‍ സത്യഗ്രഹം ഇന്ന്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ പത്തിന് ആരംഭിക്കുന്ന മാര്‍ച്ചില്‍ കേരളത്തിന്റെ ചുമലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ നേരത്തെ ഏകദിന സത്യഗ്രഹസമരം നടത്തിയിരുന്നു. എംപി സ്ഥാനം പോയശേഷം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും കെപിസിസി തീരുമാനമായിട്ടുണ്ട്.
വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക. ഏപ്രില്‍ 13ന് മണ്ഡലം തലത്തില്‍ നൈറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.
അതേ സമയം ഔദ്യോഗിക വസതിയൊഴിയാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ തന്റെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മോദി പേര് പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ രാഹുല്‍ വീടൊഴിയും. ഈ മാസം പതിമൂന്നിനാണ് രാഹുലിന്റെ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി വിധി പറയുക. 23നാണ് വീടൊഴിയാനുള്ള ഒരു മാസത്തെ സമയപരിധി തീരുന്നത്.
ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി ഓഫീസിലുള്ളവര്‍ക്ക് രാഹുല്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























