വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍ വിതരണം ചെയ്യും.... സംസ്ഥാനത്തെ 60ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി

വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3200രൂപ ഏപ്രില്‍ 10മുതല്‍ വിതരണം ചെയ്യും. ഇതിനായി 1871കോടിരൂപ അനുവദിച്ചു.
സംസ്ഥാനത്തെ 60ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികവിവേചനം മൂലം പ്രതിസന്ധിയിലായെങ്കിലും വര്‍ഷാന്ത്യ ചെലവിനായി 22000കോടി കണ്ടെത്താന്‍ സര്‍ക്കാരിനായിരുന്നു.
ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനുമുള്‍പ്പെടെ തുടങ്ങാന്‍ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പാവപ്പെട്ടവര്‍ക്കുള്ള കരുതലായാണ് സാമൂഹ്യക്ഷേമപെന്‍ഷന്‍ കുടിശിക അനുവദിക്കുന്നതെന്നും മന്ത്രി .
https://www.facebook.com/Malayalivartha
























