കാമുകി അറസ്റ്റില്‍... ജയന്തനെ മാര്‍ച്ച് മുതല്‍ കാണുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്, സംഭവത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു

ജയന്തനെ മാര്‍ച്ച് മുതല്‍ കാണുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്, സംഭവത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു
ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി അറസ്റ്റിലായി. മൃതദേഹ അവശിഷ്ടങ്ങള്‍ 400 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്തു നിന്നാണു കണ്ടെത്തിയത്.
ഗുണ്ടകളുടെ സഹായത്തോടെയാണ് കാമുകി കുറ്റകൃത്യം നടത്തിയതെന്നാണ് സൂചനകള്‍. ജന്മനാടായ വില്ലുപുരത്തേക്ക് പോയ ജയന്തനെ മാര്‍ച്ച് 18 മുതലാണു കാണാതായത്. ഇയാളുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. അവസാന ഫോണ്‍ ലൊക്കേഷന്‍ പുതുക്കോട്ടയിലാണെന്നും കണ്ടെത്തി.
കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാമുകിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജയന്തന്‍ കാമുകിക്ക് ധാരാളം പണം നല്‍കിയിട്ടുണ്ടായിരുന്നു. ഇതു മുടങ്ങിയതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha
























