അയ്യപ്പഭക്തരുടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല്‌പേര്‍ക്ക് പരുക്ക്

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ഓമ്‌നിവാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലുപേര്‍ക്ക് പരുക്ക്. ബുധനാഴ്ച ഉച്ചയോടെ തൊടുപുഴ മൂലമറ്റം റൂട്ടില്‍ മ്രാലക്കും മലങ്കരക്കും ഇടയിലാണ് അപകടം നടന്നത്. വാഹനം തണല്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. എറണാകുളം സ്വദേശികളായ വലവൂര്‍ നെടുവന്താനത്ത് എന്‍.പി. അര്‍ജുന്‍ (46), കരോട്ടയില്‍ കെ.ആര്‍. മണി (45), വേങ്ങച്ചുവട്ടില്‍ ഷാജി (37) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തൊടുപുഴ പൊലീസാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha