എറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കുമായി കൂട്ടിയിടിച്ച നാല് പേര്‍ക്ക് പരുക്ക്...

എറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കുമായി കൂട്ടിയിടിച്ച നാല് പേര്‍ക്ക് പരുക്ക്...എറണാകുളം പുത്തന്‍കുരിശ് വരിക്കോലിക്ക് സമീപമാണ് അപകടം ഉണ്ടായത്.
പുത്തന്‍കുരിശില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റയാളെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇതരസംസ്ഥാന തൊഴിലാളി ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍, നഴ്‌സ്, രോഗിക്കൊപ്പം ഉണ്ടായിരുന്നയാള്‍, ബൈക്ക് ഓടിച്ച ഇതരസസംസ്ഥാന തൊഴിലാളി എന്നിവര്‍ക്കാണ് പരിക്കേറ്റത്.അതിനിടെ, കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ജില്ലാ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസിന്റെ പിന്നില്‍ മുണ്ടേരി മൊട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























