Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..


പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

ട്രെയിനില്‍ ആളിപടരുന്ന അഗ്നി പെട്രോളിയം ശാലയില്‍ ഭൂകമ്പം സൃഷ്ടിക്കുമെന്ന് നന്നായി മനസിലാക്കി തയ്യാറെടപ്പ് നടത്തി കൊണ്ടാണ് എലത്തൂരില്‍ അക്രമിയും സംഘവും എത്തിയതെന്ന് കഴിഞ്ഞ ദിവസം എന്‍ ഐ എ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്

05 APRIL 2023 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ചത് തികഞ്ഞ അനാസ്ഥ

പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ശേഷി കൂടിയ ഇന്ധന സംഭരണ ശാലകള്‍ കത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ കേഴിക്കോട് എലത്തൂരില്‍ ട്രെയിനിനകത്ത് പെട്രോളൊഴിച്ച് കത്തിച്ചതിന് പിന്നിലെന്ന് അനുമാനിക്കുന്ന സൂചനകളാണ് പുറത്തു വരുന്നത്. കേരളം കത്തിച്ച് രാജ്യത്തെ ഒന്നാകെ വിറപ്പിക്കാനുള്ള ഭീകരവാദ ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗണ് എലത്തൂരില്‍ നടന്നത്. ഭാഗ്യം കൊണ്ട് മാത്രം ഒഴിഞ്ഞു പോയ വന്‍ ദുരന്തം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. സ്ഥലത്തിന്റെ പ്രാധാന്യം ലക്ഷ്യം വെച്ചാണ് അക്രമം നടന്നിരിക്കുന്നതെന്ന് വ്യക്തം. ട്രെയിനില്‍ ആളിപടരുന്ന അഗ്നി പെട്രോളിയം ശാലയില്‍ ഭൂകമ്പം സൃഷ്ടിക്കുമെന്ന് നന്നായി മനസിലാക്കി തയ്യാറെടപ്പ് നടത്തി കൊണ്ടാണ് എലത്തൂരില്‍ അക്രമിയും സംഘവും എത്തിയതെന്ന് കഴിഞ്ഞ ദിവസം എന്‍ ഐ എ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ വെര്‍ഷന്റെ അരങ്ങേറ്റമാണോ എലത്തൂരില്‍ നടമാടിയ ക്രൂരതയെന്ന സംശയവും ഉയരുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം വിവധ കേസുകളിലായി ജയിലിലാണ്. എങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്റെ മെയിന്‍ തട്ടകം ഇപ്പോഴും കേരളം തന്നെയാണ്. കേരളത്തില്‍ എന്‍ ഐ എ നടത്തിയ റെയ്ഡുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി അക്രമങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്യദേശ തൊഴിലാളിയെ കൊണ്ട് ട്രെയിന്‍ കത്തിച്ച് പെട്രോളിയം ശാലിയിലേയ്ക്ക് തീ പടര്‍ത്തി വന്‍ സ്‌ഫോടനവും നാശവുമാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്.

കേരള പൊലീസ് മുതല്‍ എന്‍ഐഎ വരെ നീളുന്ന അന്വേഷണ സംഘങ്ങള്‍ക്കു മുന്നില്‍ ഏറെ ചോദ്യങ്ങള്‍ നിരത്തിയാണ് ആ അക്രമി ചാടിമറഞ്ഞത്. മാരകമായ അപകട ശേഷം രക്ഷപ്പെട്ട അക്രമി അല്ലെങ്കില്‍ അക്രമികള്‍ എവിടെയെന്ന് അറിയില്ല.
  ഞായര്‍ രാത്രിയിലെ 20 മിനിറ്റിനിടെ സംഭവിച്ച കാര്യങ്ങള്‍ അവിശ്വസനീയമാണ്. ആ അക്രമി എന്തിനിതു ചെയ്തു? എന്തിന് മൂന്നു ജീവനുകള്‍ നഷ്ടപ്പെടുത്തി? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. അക്രമിയുടേതെന്ന് കരുതുന്ന നോട്ട് ബുക്കിലെ സേഫി കാര്‍പെന്റര്‍ എന്നതിന്റെ അര്‍ഥം എന്താണ്? ആ നോട്ട് ബുക്കില്‍ അക്രമി ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കൊളച്ചല്‍, കന്യാകുമാരി എന്നീ പേരുകള്‍ എഴുതിയതിയിരുന്നതില്‍ ദുരൂഹതകളും ഭയവും ഏറുകയാണ്. ഒരാള്‍ ഒറ്റയ്ക്ക് മാനസിക വിഭ്രാന്തിയില്‍ ചെയ്ത് കാര്യങ്ങളാണ് ഇതൊക്കെയെന്ന് പറഞ്ഞ് എഴുതി തള്ളാനാവില്ല. ലക്ഷ്യം വന്‍ സ്‌ഫോടനം തന്നെയാണെന്ന് വ്യക്മാണ്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കോര്‍പറേഷന്‍ പരിധിയായ കോരപ്പുഴ പാലം വരെ പന്ത്രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. ആ പന്ത്രണ്ടര കിലോമീറ്ററിനിടയില്‍ ഞായര്‍ രാത്രിയില്‍ സംഭവിച്ചത് വര്‍ഷങ്ങളായി നടത്തിയ ആസൂത്രണമാണെന്ന് അനുമാനിക്കുന്നു. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ തീപിടിത്തത്തിനു പ്രത്യേകതകള്‍ പലതാണ്. വന്‍സ്‌ഫോടന സാധ്യത, ദുരൂഹമായ ലക്ഷ്യം, അജ്ഞാതമായ അക്രമി സംഘം, അത്ഭുതകരമായ രക്ഷപെടല്‍. അങ്ങനെ പോകുന്ന ആ നിര. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ചോദ്യങ്ങള്‍ പലതാണ്. അതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ നിത്യവൃത്തിക്കായി ദിവസവും ട്രെയിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ മനസ്സിലുമുണ്ട്.്.

ഞായര്‍ രാത്രി ഒരു തലനാരിഴയുടെ ഭാഗ്യം കൊണ്ടുമാത്രം വഴി മാറിപ്പോയത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ട്രെയിന്‍ ദുരന്തമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കോഴിക്കോടിനും കണ്ണൂരിനുമിടയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഇന്ധന സംഭരണകേന്ദ്രങ്ങളിലൊന്നാണ് ട്രെയിന്‍ ആക്രമണം നടന്ന സ്ഥലത്തിന്റെ ഇരുവശത്തുമുള്ളത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ശേഷി കൂടിയ ഇന്ധന സംഭരണ ടാങ്കുകളാണ് എലത്തൂരിലെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന് പടിഞ്ഞാറുവശത്തുള്ളത്. ഇന്ധനം കൊണ്ടുവരുന്ന ഗുഡ്‌സ് ടാങ്കര്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന യാര്‍ഡ് പ്രധാന റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന് കിഴക്കുവശത്താണ്. യാര്‍ഡില്‍ ട്രെയിനില്‍കൊണ്ടുവരുന്ന ഇന്ധനം എതിര്‍വശത്തെ സംഭരണശാലയിലേക്ക് കൊണ്ടുപോവുന്നത് പ്രധാന റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നുപോവുന്ന പൈപ്പുകള്‍ വഴിയാണ്.

എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിലായാണ് റെയിലിനടിയിലൂടെ പൈപ്പുകള്‍ കടന്നുപോവുന്നത്. ഇതേ സ്ഥലത്തുവച്ചാണ് അക്രമി യാത്രക്കാരുടെ മേല്‍ പെട്രോളൊഴിച്ച് തീയിട്ടത്. അക്രമി ഉപേക്ഷിച്ചതെന്നു കരുതുന്ന ബാഗ് ലഭിച്ചത് പൈപ്പ് ലൈനുകള്‍ക്കു മുകളിലുള്ള ഭാഗത്താണ്. സമാനരീതിയില്‍ ഇന്ധനശാലയുള്ള കഴക്കൂട്ടമടക്കമുള്ള സ്ഥലങ്ങളഎക്കുറിച്ച് ബാഗിലെ നോട്ടില്‍ എഴുതിയതും സംശയത്തിന്റെ ആഴം കൂട്ടുന്നുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (2 minutes ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (4 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (12 minutes ago)

പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി  (37 minutes ago)

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും  (42 minutes ago)

യുവാവിന്റെ അവസ്ഥ അതിദയനീയം  (48 minutes ago)

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ  (51 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (2 hours ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (2 hours ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (2 hours ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (3 hours ago)

Malayali Vartha Recommends