രണ്ടും ഒരാൾ...!ദില്ലിയിൽ നിന്നും കാണാതായ യുവാവും മഹാരാഷ്ട്രയിൽ പൊലീസിന്റെ പിടിയിലായ പ്രതിയും ഒരാൾ തന്നെയാണെന്ന് പൊലീസ്....മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധനയിൽ...യുവാവിന്റെ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു...

ദില്ലിയിൽ നിന്നും കാണാതായ യുവാവും മഹാരാഷ്ട്രയിൽ പൊലീസിന്റെ പിടിയിലായ പ്രതിയും ഒരാൾ തന്നെയാണെന്ന് ദില്ലി പൊലീസ്. ഷഹീൻ ബാഗിലെ പരിശോധന പൂർത്തിയായി. അന്വേഷണം തുടരുമെന്നും മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധനയിലാണെന്നും ദില്ലി പൊലീസ് അറിയിച്ചു. ദില്ലിയിൽ നിന്ന് കാണാതായ യുവാവിന്റെ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, എലത്തൂരിൽ ട്രെയിനിൽ ആക്രമണം നടത്തിയ പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതായി സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തി. ഇന്നലെ അർദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പൊലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു. പ്രതിയെ പിടികൂടിയെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു. ഉടൻ തന്നെ കേരളത്തിലെത്തിക്കുമെന്നും അനിൽകാന്ത് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























