വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോള്‍ വേണ്ട എല്ലാ സുരക്ഷാ മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിക്കണം.... അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്കു വിടാന്‍ ഹൈക്കോടതി നിര്‍ദേശം

വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോള്‍ വേണ്ട എല്ലാ സുരക്ഷാ മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിക്കണം....അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്കു വിടാന്‍ ഹൈക്കോടതി നിര്‍ദേശം.
ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണിത്. മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോള്‍ വേണ്ട എല്ലാ സുരക്ഷാ മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിക്കണം. ആനയെ പിടികൂടിയതിനുശേഷമുള്ള ആഘോഷം കോടതി നിരോധിച്ചു. പടക്കംപൊട്ടിച്ചും സെല്‍ഫിയെടുത്തുമുളള ആഘോഷം വേണ്ടെന്നും നിര്‍ദേശത്തിലുണ്ട്.
പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണം. ജില്ലാ അടിസ്ഥാനത്തില്‍ ആര്‍ഡിഒ, ഡിഎഫ്ഒ, എസ്പി, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അടങ്ങിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. പഞ്ചായത്ത് തലത്തില്‍ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കോടതി
ആനയ്ക്ക് ആവശ്യമായ ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് പറമ്പിക്കുളത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നും സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























