ബീഡി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു, തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് ബീഡി നൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാറി (40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്. ബീഡി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
തൈക്കാട് പൗണ്ടുകുളത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അയൽവാസിയായ സുനിൽകുമാറിനെ വീടിനുമുന്നിൽ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയിൽക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്റോൺമെന്റ് എസ്.എച്ച്.ഒ. ഷാഫി, എസ്.ഐ.മാരായ ദിൽജിത്ത്, ഷെഫിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























