Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സെയ്ഫിയെ പൊക്കാൻ, നടത്തിയ പഴുതടച്ച നീക്കങ്ങൾ..മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ, അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കവേയാണ് പിടിയിലായത്....മരുന്ന് പുരട്ടുന്നതിനിടയിൽ എടിഎസിൻ്റെ കടന്നുവരവ്..

05 APRIL 2023 03:31 PM IST
മലയാളി വാര്‍ത്ത

എലത്തൂരിൽ ട്രെയിനിൽ തീ വെച്ച സംഭവത്തിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷഹറുഖ് സെയ്‌ഫി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വന്നു കൊണ്ട് ഇരിക്കുന്നത്..മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൻ്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. പ്രതിയുടെ ചിത്രം തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തു വിട്ടു. മുഖം മുഴുവൻ തീപ്പൊള്ളലേറ്റ നിലയിലാണ് പ്രതിയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കവേയാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു.

 

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു. മുംബെെ പൊലീസിൻ്റെ ഭാഗമായ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നു, പിന്നിലുള്ള ശക്കികൾ ആരായിരുന്നു എന്നൊക്കെയുള്ള വിവരങ്ങൾ പുറത്തു വരാനുണ്ട്. ഇക്കാര്യങ്ങൾക്ക് ഉടൻതന്നെ ഉത്തരമാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.എലത്തൂരിൽ ട്രെയിനിന് പെട്രോൾ ഒഴിച്ചു തീവെക്കാൻ ശ്രമിച്ച കേസ് രാജ്യത്തെ നടക്കുന്ന സംഭവമായി മാറിയത് മൂന്ന് ജീവനുകൾ നഷ്ടമായതോടൊണ്. സമാനായ ആക്രമണം വിരളമാണ് എന്നതും കേസ് രാജ്യത്തിന്റെ ശ്രദ്ധയിൽ എത്താൻ ഇടയാക്കി. ഒടുവിൽ പ്രതിയുടെ സ്‌കെച്ചും തയ്യാറാക്കിയ കേരളാ പൊലീസ് പ്രതിയുടെ പേര് ഷഹറൂഖ് സെയ്ഫി എന്നും വ്യക്തമാക്കി.

 

തുടർന്ന് വിവിധ ഏജൻസികളുടെ സാഹയത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് പ്രതിയെ പിടികൂടാനും ഇടയാക്കിയത്.മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നുമാണ് സെയ്ഫിയെ പിടികൂടിയത്. എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത് കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പ്രതി അവിടെ നിന്നും അജ്മീറിലേക്ക് പോകാനും പദ്ധതിയിട്ടിരുന്നു. മുംബൈ എടിഎസ് സ്ഥലത്ത് എത്തിയതോടെ പ്രതി രക്ഷപെടുകയായിരുന്നു. പിന്നാലെ നടന്ന തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാൾ മഹാരാഷ്ട്രയിൽ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. എൻഎഐയും കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പ്രതിയെ വിമാന മാർഗ്ഗത്തിലോ ട്രെയിൻ മാർഗ്ഗത്തിലോ കേരളത്തിൽ എത്തിച്ചേക്കും. പ്രതിയെ പിടികൂടിയ വിവരം കേന്ദ്ര റെയിൽവേ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രങ്ങൾ സാക്ഷികൾ ആയവരെ അടക്കം പരിശോധിക്കും. ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇനി അറിയേണ്ടത്.ഞായറാഴ്ച രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ആക്രമണം. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ സഹ്റ, കോടോളിപ്രം സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. സംഭവശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് കിട്ടിയ കുറിപ്പ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവയിൽ നിന്നും ഇയാളെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിച്ചു.

 

ഞായർ രാത്രി 9.30ന് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് ഏലത്തൂർ സ്റ്റേഷൻ വിട്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് നടുക്കുന്ന സംഭവങ്ങളുണ്ടായത്.പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി 2 കോച്ചിൽ നിന്ന് ഡിവൺ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചിൽ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോൾ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു. തീ ഉയർന്നപ്പോൾ നിലവിളിച്ച യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും ഡിവൺ കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആർക്കും പുറത്തിറങ്ങാൻ സാധിച്ചില്ല. അക്രമി അപ്പോഴേക്കും ഓടി മറഞ്ഞിരുന്നു. പരിഭ്രാന്തരായ യാത്രക്കാർ ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഓടി. നിർത്തിയ ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിർത്തിയാണ് പൊള്ളലേറ്റവരെ ആംബുലൻസുകളിലേക്ക് മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (8 minutes ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (24 minutes ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (27 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (46 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (1 hour ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (2 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (2 hours ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (2 hours ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (2 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends