കൊമ്പുകോര്‍ക്കല്‍ പരസ്യ വിഴുപ്പലക്കലിലേക്ക്.. ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസ് മേധാവി സെന്‍കുമാര്‍

പോലീസ് തലപ്പത്തെ തമ്മിലടിക്ക് പുതിയ മാനം. ജേക്കബ് തോമസിനെതിരെ രൂക്ഷമായ ആരോപണവുമായി സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. ജേക്കബ് തോമസിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്തത് പലതും എനിക്കറിയാം. അതുകൊണ്ടാണ് ഈ ഉദ്യോഗസ്ഥന്റെ നപടികളില്‍ അല്‍ഭുതം തോന്നുന്നത്. എനിക്ക് അറിയാവുന്നത് എന്തെന്ന് നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. ഇന്നലെ സര്‍ക്കാരിനും ഡിജിപിക്കുമെതിരെ തുറന്ന പോരിന് ജേക്കബ് തോമസ് തിരികൊളുത്തിയിരുന്നു. ലോക അഴിമതി വിരുദ്ധ ദിനത്തില്‍ അഴിമതിക്കെതിരെ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പുറമെ, മറ്റൊരു പരിപാടിയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അഴിമതിക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ ഭ്രാന്തരെന്ന് മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു. അഴിമതിക്കെതിരെ നിലകെണ്ട ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ പ്രതികരണം. അതിനിടെ ജേക്കബ് തോമസിന്റെ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന തരത്തിലെ പരമാര്‍സങ്ങള്‍ പരിശോധിക്കണമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും നിയമം ബാധകമാണെന്ന് പറയുന്നവര്‍ കാപട്യക്കാരാണെന്നാണ് എന്ന് ജേക്കബ് തോമസിനെ പരോക്ഷമായി സെന്‍കുമാര്‍ ഇന്ന് പറഞ്ഞത്. ഇംപെര്‍ഫക്ഷനെ കുറിച്ച് സംസാരിക്കുന്നവര്‍ പെര്‍ഫക്ട് ആയിരിക്കണം. അങ്ങനെ ആണോ എന്ന് സ്വയം വിലയിരുത്തണം. അഴിമതിക്കെതിരെ എല്ലാവര്‍ക്കും സംസാരിക്കാം. എന്നാല്‍, അതിന് പരിമിതികള്‍ ഉണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. പലര്‍ക്കും പല കാര്യങ്ങളിലും അതൃപ്തി ഉണ്ടാകാം. എല്ലാത്തിനും അതിന്റേതായ സംവിധാനമുണ്ട്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ എല്ലാം താന്‍ മനസ്സിലാക്കിയിട്ടുണ്ട്. പൊലീസ് സേനയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും സീനിയര്‍ ഹേമചന്ദ്രനാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പേരുമപറഞ്ഞുള്ള വിമര്‍ശനം സെന്‍കുമാര്‍ തുറന്നത്. പല മന്ത്രിമാരുടേയും പ്രവര്‍ത്തികളെ കുറിച്ച് തനിക്ക് വിരുദ്ധാഭിപ്രായം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും പുറത്തു പറഞ്ഞിട്ടില്ല. അതാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതും. 30 വര്‍ഷമായി സര്‍വ്വീസില്‍ ഇരിക്കുന്ന ആള്‍ പെട്ടെന്ന് ഇങ്ങനെയൊക്കെ പറയുന്നു. ജേക്കബ് തോമസിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്തത് പലതും അറിയാം. അതുകൊണ്ടാണ് തെറ്റു ചൂണ്ടിക്കാട്ടിയതെന്നുമാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഇതോടെ പൊലീസിലെ ഉന്നതര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പുതിയ തലത്തിലായി. അച്ചടക്കമാണ് സേനയുടെ മുഖമുദ്ര എന്നാല്‍ അത് പാടെ തകര്‍ന്ന അവസ്ഥയായി സംസ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha