ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ തീവച്ച സംഭവം... പിടിയിലായ ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളില്‍ തീവച്ച സംഭവത്തില്‍ പിടിയിലായ ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്. മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, ആധാര്‍, പാന്‍ കാര്‍ഡുകള്‍ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചികിത്സ തേടിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാറുഖിനെ പിടികൂടിയത്. തുടര്‍ അന്വേഷണത്തിനായി കേരള എടിഎസിന് കൈമാറിയെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു.
വധശ്രമം, പരുക്കേല്‍പ്പിക്കല്‍, സ്‌ഫോടകവസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയാണ് ഷാറുഖിനെതിരെ ചുമത്തിയത്. അറസ്റ്റിലായത് ഷാറുഖ് തന്നെയെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. കേരള എടിഎസും ഡല്‍ഹി പൊലീസും പ്രതിയുടെ ഷഹീന്‍ബാഗിലുള്ള വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയുടെ ബുക്ക്, ഡയറി, ഫോണ്‍ എന്നിവ പിടിച്ചെടുത്തു. പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നത് ഡല്‍ഹി പൊലീസ് അന്വേഷിച്ചുവരികയാണ്.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്‌സിക്യുട്ടിവ് എക്‌സ്പ്രസിനുള്ളില്‍ അക്രമി തീയിട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് ചാടിയ മൂന്നു പേര്‍ മരിച്ചു. ട്രെയിന്‍ ഉടന്‍തന്നെ ചങ്ങല വലിച്ചു നിര്‍ത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























