എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് മൊഴി... പെട്രോള്‍ പമ്പിലേതടക്കം സമീപപ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് മൊഴി. ആക്രമണം നടത്തിയ ഞായറാഴ്ച തന്നെയാണ് പെട്രോള്‍ വാങ്ങിയതെന്നും ഇയാള്‍ മൊഴി നല്‍കി.
സമ്പര്‍ക്കകാന്തി എക്സ്പ്രസില്‍ വന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശേഷം സമീപത്തുള്ള പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങുകയായിരുന്നെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
മൊഴിയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പിലേതടക്കം സമീപപ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഇയാള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനായി കഴിയുമെന്നും കണ്ടെത്തി അന്വേഷണസംഘം .
"
https://www.facebook.com/Malayalivartha

























