Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഹിന്ദുസ്ഥാന്‍ പെട്രാളിയത്തിന്റെ ഹൈലി എക്‌സ്‌പ്ലോസീവായ പ്ലാന്റിന് വിളിപ്പാടകലെ വെച്ചാണ് ട്രെയിനില്‍ തീയിട്ടത്. വലിയ തോതില്‍ അപായമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന നിഗമനത്തില്‍ തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നില്കകുന്നത്

08 APRIL 2023 12:05 PM IST
മലയാളി വാര്‍ത്ത

ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു എന്ന ഒറ്റവാക്ക് മാത്രമാണ് കേരള പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിലെ പുരോഗതി. രാജ്യമാകെ അതീവ പ്രതീക്ഷയില്‍ കേള്‍ക്കുന്ന കേസില്‍ കേരള പോലീസിന്റെ ഭാഗത്ത് ഇഗോയുടെയും മൂപ്പിളമ തര്‍ക്കത്തിന്റെയും സാത്താന്‍മാര്‍ കുടിയേറിയിരിക്കുന്നോയെന്ന കാര്യത്തില്‍ സംശയമുയരുകയാണ്.സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന തരത്തില്‍ അക്രമം നടത്തിയ പ്രതിയെ രാജ്യത്തെ എല്ലാ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് കസ്റ്റഡിയിലാക്കാനായത്. കസ്റ്റഡിയിലായ പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കൂട്ടുപ്രതികളെ കണ്ടെത്താനും അക്രമത്തിന്റെ പിന്നിലാരെന്ന് കണ്ടുപിടിക്കാന്‍ എല്ലാ ഏജന്‍സികളും കാത്തു നില്ക്കുകയാണ്.

 കേരള പോലീസാകട്ടെ എഡിജിപിയും , ഡിജിപിയും മാത്രം പ്രതിയെ ചോദ്യം ചെയ്യുന്നു. അന്വേഷണ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരേയും മാറ്റി നിറുത്തിയാണ് രഹസ്യ ചോദ്യം ചെയ്യല്‍. പ്രതികുറ്റം സമ്മതിച്ചിട്ടുണ്ടെന്ന കാര്യമാണ് അന്വേഷണ തലവനായ എഡിജിപി എം.ആര്‍.അജിത്കുമാറും കഴിഞ്ഞ ദിവസം പറഞ്ഞത്. തീവ്രവാദ ബന്ധത്തെ കുറിച്ച് സംശയിക്കാനുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം അവസാനവും പറഞ്ഞത്. എന്നാല്‍ എന്‍.ഐ.എ. ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ തീവ്രാദ ആക്രമണമാണിതെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. നോയിഡയില്‍ നിന്നും വെറുതെ കേരളത്തിലെത്തി ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീയിടാന്‍ ഷാറൂഖിന് കേരളത്തെ കുറിച്ച് മറ്റ് അറിവുകളൊന്നുമുണ്ടായിരുന്നില്ല. പണം വാഗ്ദാനം ചെയ്ത് തീവ്രവാദ ഗ്രൂപ്പുകള്‍ ഷാറൂഖിനെ വിലയ്‌ക്കെടുത്തിരിക്കാമെന്ന നിഗമനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നില്‍്ക്കുന്നത്.

ഷാറൂഖിന് പാക് തീവ്രവാദ ബന്ധമുണ്ടെന്നുതന്നെയാണ് എന്‍ ഐ എ സംശയിക്കുന്നത്. ആരുടെയെങ്കിലും രഹസ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അയ്യാള്‍ കേരളത്തിലെത്തി അക്രമം നടത്തേണ്ടതില്ലെന്നാണ് കണക്ക് കൂട്ടുന്നത്. ട്രെയിനില്‍ അപായമുണ്ടാക്കണമെങ്കില്‍ അത് കേരളത്തില്‍ തന്നെ ആകണമെന്നില്ല. അതുമാത്രവുമല്ല അക്രമം നടന്ന സ്ഥലത്തിന്റെ പ്രാധാന്യവും തള്ളിക്കളയാനാവില്ല. ഹിന്ദുസ്ഥാന്‍ പെട്രാളിയത്തിന്റെ ഹൈലി എക്‌സ്‌പ്ലോസീവായ പ്ലാന്റിന് വിളിപ്പാടകലെ വെച്ചാണ് ട്രെയിനില്‍ തീയിട്ടത്. വലിയ തോതില്‍ അപായമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചിരുന്നുവെന്ന നിഗമനത്തില്‍ തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നില്കകുന്നത്.

്. റെയില്‍പാളത്തില്‍ കണ്ടെത്തിയ ബാഗ് ഷാറുഖിന്റേതാണെന്നു സ്ഥിരീകരിച്ചതായും എഡിജിപി അജിത് കുമാര്‍  പറഞ്ഞു. ഇന്നലെ വൈകിട്ട് ഷാറുഖ് സെയ്ഫിയെ 11 ദിവസത്തേക്കു പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് മാലൂര്‍കുന്നിലെ എആര്‍ ക്യാംപിലെത്തിച്ച് അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.

ട്രെയിനില്‍ തീയിട്ടതിനു പിന്നാലെ മൂന്നു പേര്‍ റെയില്‍പാളത്തില്‍ വീണു മരിച്ചതില്‍ ഷാറുഖിന് പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ ഇന്നലെ വൈകിട്ടു നാലോടെയാണു ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്.

മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തിയതിനു ശേഷമായിരുന്നു ഡിസ്ചാര്‍ജ്. വിശദമായ ചോദ്യം ചെയ്യലിനു പരമാവധി ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. നിലവില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചില്‍ എത്തിച്ചുള്ള തെളിവെടുപ്പു നടത്താനുണ്ട്. അന്വേഷണസംഘം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിലവിലെ അന്വേഷണ പുരോഗതി അറിയിച്ചു.

ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമനം (യുഎപിഎ) ചുമത്തുന്നതില്‍ തീരുമാനമായിട്ടില്ലെന്നാണറിയുന്നത്. യുഎപിഎ ചുമത്തിയാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കും.
ഇയാള്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ ബോധപൂര്‍വം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ട്രെയിന്‍ പൂര്‍ണമായും ആക്രമിക്കുക എന്ന ഉദ്ദേശ്യമുണ്ട്. സ്‌ഫോടനസാധ്യതയുള്ള വസ്തുവും ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ യുഎപിഎ കൂടി ചുമത്താമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഷാറുഖ് സെയ്ഫി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയത്, എന്തായിരുന്നു ഇയാളുടെ ലക്ഷ്യം, പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന ഷാറുഖിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിഐജി കാളിരാജ് മഹേഷ് ഉള്‍പ്പെടെയുള്ള എന്‍ഐഎ സംഘവും കോഴിക്കോടുണ്ട്. ഇന്നലെ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. തെളിവെടുപ്പിന് കൊണ്ടു പോവുകയാണ് അന്വേഷണ സംഘത്തിന് പ്രധാനമായി ഇനി ചെയ്യാനുള്ളത്. ഷാറുഖ് സെയ്ഫിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിരിമുറുക്കം നിറഞ്ഞ നീക്കങ്ങള്‍ക്കാണ് ഇന്നലെ പകല്‍ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കാനുള്ള നീക്കം രാവിലെ ഒന്‍പതോടെയാണ് തുടങ്ങിയത്. ജഡ്ജി എസ്.വി.മനേഷ് ആശുപത്രിയില്‍ എത്തി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പിന്നീട് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് നില വിശകലനം ചെയ്താണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ പ്രതിയെ ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോവേണ്ടത്. എന്നാല്‍ കസ്റ്റഡിയില്‍ ലഭിക്കേണ്ടതിനാലാണ് അതിനുള്ള നീക്കം അന്വേഷണസംഘം നടത്തിയത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ  302: കൊലപാതകക്കുറ്റം,307: കൊലപാതക ശ്രമം,326: തീപിടിക്കാവുന്ന തരത്തിലുള്ള വസ്തുവോ ലായനിയോ ആസിഡോ ഉപയോഗിച്ച് മറ്റുള്ളവരെ ആക്രമിക്കുക, 326 എ: തീപിടിക്കാവുന്ന വസ്തു ഉപയോഗിച്ച് സ്വയം ആക്രമിക്കുക, 436: തീയും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച് പൊതുമുതലും വസ്തുക്കളും ആക്രമിക്കുക, നശിപ്പിക്കുക ,റെയില്‍വേ ആക്ട് 151: തീയോ സ്‌ഫോടക വസ്തുവോ ഉപയോഗിച്ച് റെയില്‍വേയുടെ സ്വത്തുക്കള്‍ ആക്രമിച്ചു നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ ്‌കേരള പോലീസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ യുഎപിഎ കൂടി ചുമത്തി കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന ആവശ്യമാണുയരുന്നത്. എന്നാല്‍ കേരള പോലീസിന് തങ്ങളുടെ അധികാര പരിധിയില്‍ നടന്ന കേസായതിനാല്‍ അതിന്റെ അന്തിമ ഘട്ടം വരെ അന്വേഷിച്ച് രാജ്യത്ത് തന്നെ മികച്ച പോലീസ് സംവിധാനമെന്ന ഖ്യാതി നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നില്ക്കുന്നത്.

അന്വേഷണ വിവരങ്ങള്‍ ചോരാതിരിക്കാന്‍ അന്വേഷണ സംഘത്തെ പോലും പ്രതിയുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി നേരിട്ട് കേസിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനാല്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആഭ്യന്ത്ര മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ അനുയോജ്യമായ തരത്തിലാണ് കേസ് എത്തിയിരിക്കുന്നത്. അതുകൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് കേരള പോലീസിന്റെ അന്വേഷണ മികവാണെന്ന് വരുത്തി തീര്‍ത്തതിന് ശേഷം മാത്രമേ യുഎപിഎ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരം.

ഇന്ന് കേരള പോലീസിനും, ഷാറൂഖിനും നിര്‍ണ്ണായക ദിനമാണ്  ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ ഷാറൂഖ് സത്യങ്ങള്‍ തുറുന്നു പറയുമെന്നാണ് കണക്ക് കൂട്ടുന്നത്. ഷാറൂഖിനെയും കുടുംബത്തേയും ചുറ്റിപറ്റിയുള്ള എല്ലാ വിവരങ്ങളും ഫോണ്‍ രേഖകളും, യാത്രാ രേഖകളും വെച്ചാണ് കേരള പോലീസ് ഇന്ന് ചോദ്യം ചെയ്യുന്നത്. ഇന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. രാജ്യത്തെ നടക്കിയ ആക്രമണത്തിലെ പ്രതിയെ അതിര്‍ത്തി കടത്തി കൊണ്ടു വന്നത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നുള്ള അപരാധം കേരള പോലീസിന് മേല്‍ നില്‍ക്കുന്നതിനിടയ്ക്കാണ് ദേശീയ ശ്രദ്ധയുള്ള കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയുള്ള അന്വേഷണവും എന്നതു ശ്രദ്ധേയമാണ്. പ്രതിയുടെ ജീവന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും കേരള പോലീസിനാണ്. അതുകൊണ്ട് സൂഷ്മതയോടെയാണ് പോലീസ് ഷാറൂഖിന് കൈകാര്യം ചെയ്യുന്നത്.

എന്‍.ഐ.എ ഡി ഐജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കേരള പോലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അവരും ഉദ്ദേശിക്കുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന് മുന്‍പ് സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തുകയാണ് കേരള പോലീസിന് അഭിമാന പ്രശ്‌നമായി മാറിയിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (1 hour ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (3 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (3 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (3 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (4 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (4 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (4 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (4 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (5 hours ago)

Malayali Vartha Recommends