Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

ഷാരൂഖ് സെയ്ഫിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി...എ.ടി.എസും എൻ.ഐ.എയും വളഞ്ഞു..14 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്...കേസിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ, കണ്ണൂരിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു....

08 APRIL 2023 12:11 PM IST
മലയാളി വാര്‍ത്ത

ട്രെയിനിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീവച്ച സംഭവം മൂന്നുപേരുടെ മരണത്തിനിടയാക്കിയതിനാൽ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. യു.എ.പി.എ ചുമത്തിയിട്ടില്ല. കോടതി 11 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി കോഴിക്കോട് മാലൂർകുന്ന് എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയി.മഹാരാഷ്ട്ര എ.ടി.എസ് സംഘവും സംസ്ഥാന എ.ടി.എസ് സംഘവും ചെന്നൈയിൽ നിന്ന് ഡി.ഐ.ജി കാളീരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഐ.എയുടെ മൂന്നംഗസംഘവും കോഴിക്കോട്ടുണ്ട്. ഇവർ സംഘംതിരിഞ്ഞും ഒരുമിച്ചും ചോദ്യം ചെയ്യും.വ്യാഴാഴ്ച പുലർച്ചെയാണ് ഷാരൂഖിനെ കോഴിക്കോട്ടെത്തിച്ചത്. മഞ്ഞപ്പിത്തവും കരൾരോഗവും കണ്ടതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നലെ രാവിലെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എസ്.വി.മനേഷ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.

 

ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ വൈകിട്ട് മൂന്നോടെ പ്രതിയെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. കൊലപാതകം (302), കൊലപാതകശ്രമം (307), ആസിഡ് പോലുള്ളവ ഉപയോഗിച്ച് കഠിന പരിക്കേൽപ്പിക്കൽ (326-എ)തീപിടിക്കുന്ന വസ്തുക്കളുമായി കുഴപ്പമുണ്ടാക്കുക (436 ),ഇന്ത്യൻ റെയിൽവേ ആക്ട് 151ാം വകുപ്പ് തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്.സമാന്തരമായ അന്വേഷണം ഡൽഹി കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്.മുഖ്യമന്ത്രി സ്ഥിതിവിലയിരുത്തികേസിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ കണ്ണൂരിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. മുഖ്യമന്ത്രി സ്ഥിതി വിലയിരുത്തി. ട്രെയിനിൽ നിന്ന് വീണു മരിച്ചവരുടെ വീടുകളിലെത്തി അദ്ദേഹം അനുശോചനം അറിയിച്ചു. സഹായധനവും കൈമാറി.`പ്രതി കുറ്റം സമ്മതിച്ചു. റെയിൽവേട്രാക്കിൽ നിന്നു കിട്ടിയ ബാഗും ഡയറിക്കുറിപ്പിലെ കൈയെഴുത്തും സ്ഥിരീകരിച്ചു.അയാളുടെ ഉദ്ദേശ്യം, കൂട്ടാളികൾ തുടങ്ങിയ കാര്യങ്ങൾഇപ്പോൾ പറയാനാവില്ല.'-എം.ആർ അജിത് കുമാർ,എ.ഡി.ജി.പി പറഞ്ഞു..

കോഴിക്കോട് തീവയ്പ് കേസിൽ കസ്റ്റഡിയിൽ വിട്ട പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിൽ ആണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള തെളിവെടുപ്പും വിവിധ ഇടങ്ങളിൽ ആയി നടക്കും.അതേസമയം കോഴിക്കോട് റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡി1 കോച്ചിലെ യാത്രക്കാരിയായ പി. സജിഷയുടെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തത്.പ്രഥമവിവര റിപ്പോർട്ട് ആയതിനാൽ മൂന്നു മരണങ്ങളെക്കുറിച്ച് എഫ്.ഐ.ആറിൽ പ്രതിപാദിക്കുന്നില്ല.

 

സംഭവസമയത്ത് ലഭിച്ച വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.പി.സി 307,​ 326 എ,​ 436,​ 438,​ റെയിൽവേ ആക്ടിലെ 151 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എലത്തൂർ സ്റ്റേഷൻ വിട്ട ശേഷം കണ്ടാലറിയാവുന്ന പ്രതി ആളിക്കത്താൻ ഇടയുള്ള ഏതോ ദ്രാവകം ഒഴിച്ച് തീയിട്ട് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. യാത്രക്കാർ പരിഭ്രാന്തരായി ഓടിയതിനെതുടർന്ന് പരിക്കേറ്റതായും എഫ്.ഐ.ആറിൽ പറയുന്നു. എഫ്..ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷമാണ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലാണ് അവയെക്കുറിച്ച് ഇതിൽ ഉൾപ്പെടുത്താത്തത്.ഷാറൂഖ് സെയ്ഫിയെ . കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി പതിനൊന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ കോടതിയിൽ നിന്നും മാലൂർക്കുന്ന് എ ആർ ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (3 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (3 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (4 hours ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (4 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (4 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (4 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (5 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (5 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (5 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (5 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (5 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (5 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (6 hours ago)

Malayali Vartha Recommends