Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ മുഖ്യന്റെ ഓഫീസിനെ ചുറ്റിപറ്റി ഊഹാപോഹങ്ങളല്ല, തെളിവുകള്‍ സഹിതമാണ് വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്

08 APRIL 2023 12:17 PM IST
മലയാളി വാര്‍ത്ത

എല്ലാ അന്വേഷണങ്ങളും ഒടുവില്‍ എത്തി നില്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലാണ്. കേരളത്തില്‍ അടുത്തിടെ ഉയര്‍ന്നുവന്ന അഴിമതികള്‍, സ്വര്‍ണ്ണം , ഡോളര്‍ കടത്ത് കേസുകളെല്ലാം അന്വേഷക സംഘം എത്തുന്നത് മുഖ്യന്റെ ഓഫിസില്‍ നടന്ന കൃത്രിമങ്ങളിലേയ്ക്കാണ്. കൊച്ചി ബ്രാഹ്‌മപുരത്ത് മാലിന്യ കരാര്‍ സോണ്‍ട കമ്പനിയ്ക്ക് നല്കിയതിലെ അഴിമതിയെ കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ എത്തി നില്കകുന്നത് മുന്‍ ചീപ് സെക്രട്ടറി ടോം ജോസിലാണ്. സോണ്‍ട കമ്പനിയ്ക്കായി ഇടനില്ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നെന്നും മറ്റാരു കമ്പനിയക്കും ഇല്ലാത്ത ക്വാളിഫിക്കേഷന്‍ സോണ്‍ടയ്ക്കുണ്ടെന്ന് വരുത്തി തീര്‍ത്ത് കരാര്‍ നല്കിയതില്‍ വന്‍ അഴിമതിയാണ് ആരോപിക്കുന്നത്.
അതുപോലെ ജല്‍ജീവന്‍ മിഷന്‍ കോഴിക്കോട് നടപ്പിലാക്കാന്‍ പദ്ധതിയിട്ട 526 കോടിയുടെ പദ്ധതിയിലും കരാര്‍ നല്കിയിരിക്കുന്നത് മുഖ്യന്റെ ഓഫീസ് കേന്ദ്രീകരി്ച്ചു നടന്ന പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന വിവരമാണ് പുറത്തു വരുന്നത്. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ മുഖ്യന്റെ ഓഫീസിനെ ചുറ്റിപറ്റി ഊഹാപോഹങ്ങളല്ല, തെളിവുകള്‍ സഹിതമാണ് വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.ബ്രഹ്‌മപുരത്തെ വിവാദ കമ്പനിയായ സോണ്‍ട ഇന്‍ഫ്രാടെക്കിനായി മുന്‍ ചീഫ് സെക്രട്ടറി ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇടനിലക്കാരന്‍ അജിത് കുമാരിന്റെ വെളിപ്പെടുത്തലാണിപ്പോള്‍ വിവാദമായിരിക്കുന്നത്.

ടോം ജോസ് കൊച്ചിയില്‍ ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ എം.ഡിയായിരുന്നപ്പോഴായിരുന്നു കൂടിക്കാഴ്ച്ച. ടോം ജോസ് ചീഫ് സെക്രട്ടറിയായ ശേഷം മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ സോണ്‍ട പ്രതിനിധികളുമായി നെതര്‍ലന്‍ഡ്സില്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നീടാണ് 'വേസ്റ്റ് ടു എനര്‍ജി' പദ്ധതികളില്‍ സോണ്‍ടയ്ക്ക് എതിരാളികളില്ലാതെ കരാര്‍ ലഭിച്ചത്.

2017-18ല്‍ സോണ്‍ട കമ്പനിയുടെ പ്രതിനിധി വിനു ജോസ് അന്ന് അഡി. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസിലേക്ക് എത്താന്‍ തങ്ങളെ ബന്ധപ്പെട്ടുവെന്നും ഇടനിലക്കാരായ പൗളി ആന്റണിയും മോഹന്‍ വെട്ടത്തും വഴി ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അജിത് വെളിപ്പെടുത്തിയത്. സോണ്‍ടയ്ക്ക് കരാര്‍ ലഭിച്ചതോടെ തങ്ങള്‍ പുറത്തായെന്നും അജിത് പറഞ്ഞു.എന്നാല്‍, ഇടനിലക്കാരെ അറിയില്ലെന്നും കൂടിക്കാഴ്ച ഓര്‍ക്കുന്നില്ലെന്നും ടോം ജോസ് പ്രതികരിച്ചെങ്കിലും തെളിവുകള്‍ നല്കാമെന്നാണ് ഇടനിലക്കാര്‍ പറയുന്നത്.

സോണ്‍ട കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി വിദേശത്ത് ചര്‍ച്ച നടത്തിയതും കമ്പനിയ്ക്ക് കരാര്‍ നല്കിയതും ദിവസങ്ങളായി ചര്‍ച്ചകളില്‍ നിറയുന്നതാണ്. കരാര്‍ നേടിയ കമ്പനി കോര്‍പ്പറേഷനില്‍ നിന്ന് പണം കൈപറ്റിയെങ്കിലും മാലിന്യ നീക്കത്തിന് യാതൊരു നടപടിയും എടുത്തിട്ടില്ലായിരുന്നു. ബ്രഹ്‌മപുരത്ത് തീ കത്തിയപ്പോഴാണ് കോര്‍പ്പറേഷന്‍ പോലും മാനലിന്യ നീക്കം നടക്കുന്നില്ലെന്നറിയുന്നത്. സോണ്‍ട ആവശ്യപ്പെട്ടത്ര മാലിന്യം നല്കിയില്ലെങ്കില്‍ കമ്പനിയക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അങ്ങോട്ട് പണം കൊടുക്കണമെന്ന വിചിത്ര കരാറും വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കമ്പനി വ്യജമാണെന്നും യാതാരും മുന്‍പരിചയമില്ലെന്നും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും മന്ത്രി എം.ബി.രാജേഷ് കമ്പനിയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയതും വിവാദമായിരുന്നു.

മുന്‍ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയെന്നു പറയുന്ന ചര്‍ച്ചയില്‍ സോണ്‍ടയ്ക്ക് കരാര്‍ ലഭിക്കുന്നതിനാവശ്യമായ തരത്തിലാണ് നിബന്ധനകളുണ്ടാക്കിയതെന്ന് വ്യക്തം. മറ്റൊരു കമ്പനിയും കരാറേറ്റെടുക്കാന്‍ വരരുതെന്നും ലക്ഷ്യമുണ്ടായിരുന്നു. നിബന്ധനകള്‍ അനുസരിച്ച് രണ്ട് കമ്പനികള്‍ കരാറേറ്റെടുക്കാന്‍ മുന്നോട്ട് വന്നെങ്കിലും വിദേശ രാജ്യത്തെ പ്രവര്‍ത്തന പരിചയം വേണമെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സോണ്‍ടയ്ക്ക് വിദേശ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നു. ആ സര്‍ട്ടിഫിക്കറ്റ് തന്നെ വ്യാജമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ നേരിട്ട് നടത്തേണ്ട മാലിന്യ സംസ്‌കരണം സര്‍ക്കാര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉള്‍പ്പെടുത്തി കെ.എസ്.ഐ.ഡി.സി വഴിയാണ് ടെന്‍ഡര്‍ ചെയ്തത്. കോടികള്‍ മറിയുന്ന കരാറായതിനാല്‍ കോര്‍പ്പറേഷന്‍ വെറും നോ്ക്കുക്കുത്തിയായി നിന്നു കൊടുക്കുകയാണ് ചെയ്തത്. കൊല്ലം.കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെ സോണ്‍ടയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞാണ് അവരെ ഒഴിവാക്കിയത്. എന്നാല്‍ സോണ്‍ടയ്ക്ക് കരാര്‍ നല്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും അവര്‍ക്ക് വലി സമ്മര്‍ദ്ദം ഉണ്ടായതിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രി നേരിട്ടാണോ അതോ അദ്ദേഹത്തിന്റെ അറിവില്ലാതെ പേഴ്‌സണല്‍ സ്റ്റാഫും ഉദ്യോഗസ്ഥന്‍മാരും നടത്തുന്ന കള്ളക്കളികളാണോ ഇതൊക്കെയന്ന തരത്തിലുള്ള സംശയങ്ങളുമുയരുന്നുണ്ട്.

മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ജയിലിലും, ചീഫ് സെക്രട്ടറിയുള്‍പ്പടെയുള്ള ജീവനക്കാര്‍ അന്വേഷണ പരിധിയിലുമാണ്. എന്നിട്ടും ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നതിലെ സാങ്കേതികത്വമാണ് സര്‍ക്കാരിന്റെ പരാജയമായി കണക്കാക്കുന്നത്. അഴിമതി നടത്തി പാര്‍ട്ടിക്കാരെ ശക്തരാക്കുകയെന്ന ലക്ഷ്യമാണ് എല്ലാ കരാറുകളിലും നിയമനങ്ങളിലും കാണുന്നത്. പാര്‍ട്ടിക്കാരല്ലാത്തവര്‍ക്ക് ഭരണത്തിന്റെ പങ്കിന് അവകാശമില്ലെന്ന് ്പ്രഖ്യാപിക്കും പോലെയാണ് സര്‍ക്കാര്‍ നയങ്ങള്‍ നീങ്ങി കൊണ്ടിരിക്കുന്നത്. സോണ്‍ടയുടെ രഹസ്യ കരാറും കോടികള്‍ വെട്ടിക്കലും അതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (3 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (3 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (4 hours ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (4 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (4 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (4 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (5 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (5 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (5 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (5 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (5 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (5 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (6 hours ago)

Malayali Vartha Recommends