Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

അനിൽ ആന്റണി കാവി പുതച്ചു..കേന്ദ്ര നേതൃത്വത്തിന്റെ ‘കേരള പ്ലാൻ’ കൂടുതൽ ഗൗരവത്തോടെ എടുത്ത് കോൺഗ്രസ്...മൂന്നു മാസത്തിനുള്ളിൽ മറ്റു ചിലതു കൂടി സംഭവിക്കും...

08 APRIL 2023 12:19 PM IST
മലയാളി വാര്‍ത്ത

അനിൽ ആന്റണി കാവി പുതച്ചതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ‘കേരള പ്ലാൻ’ കൂടുതൽ ഗൗരവത്തോടെ എടുക്കുകയാണു കോൺഗ്രസ്. പുതിയ നീക്കങ്ങളെ കരുതലോടെയാണു സിപിഎമ്മും സമീപിക്കുന്നത്. മുൻ എംപി എ.പി.അബ്ദുല്ലക്കുട്ടിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി.രാമൻ നായരും പിഎസ്‌സി മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണനും ഒഴിച്ചാൽ കോൺഗ്രസ് വിട്ട് ആരും കാര്യമായി ബിജെപി പാളയത്തിലേക്കു പോയിരുന്നില്ല. എന്നാൽ മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് അടക്കം ഒരു പിടി പ്രമുഖർ എൽഡിഎഫിന്റെ ഭാഗമായി. അനിൽ ആന്റണി ബിജെപി അംഗത്വമെടുത്ത വേദിയിൽ കേരള നേതാക്കളായ വി.മുരളീധരനും കെ.സുരേന്ദ്രനും ഉണ്ടായിരുന്നെങ്കിലും ഇതു കേന്ദ്രനേതൃത്വം നേരിട്ടു നടത്തിയ ‘ഓപ്പറേഷൻ’ ആയിരുന്നു.കേരളത്തിൽ ജയിക്കാൻ ന്യൂനപക്ഷ വോട്ടുകൾകൂടി വേണം എന്നതിനാൽ അതു സമാഹരിക്കാനുള്ള അണിയറ നീക്കങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്.

 

ന്യൂനപക്ഷത്തിനു പാർട്ടി വേദികളിൽ പ്രാതിനിധ്യം നൽകിയേ തീരൂവെന്ന കാര്യം ആദ്യം ആർഎസ്എസിനെയും വിശ്വ ഹിന്ദു പരിഷത്തിനെയുമാണു ബോധ്യപ്പെടുത്തേണ്ടത് എന്നതിനാൽ അതും ചെയ്തു. രണ്ടു വർഷമായി നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പ്രതിഫലനങ്ങളിൽ ഒന്നു മാത്രമായാണ് അനിലിന്റെ വരവിനെ ബിജെപി കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ മറ്റു ചിലതു കൂടി പ്രതീക്ഷിക്കാമെന്നും അവർ പ്രവചിക്കുന്നു.വയനാട്ടിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ അനിലിനെ സ്ഥാനാർഥിയായി പരിഗണിക്കുമെന്നു വരെ അഭ്യൂഹങ്ങളുണ്ട്.ന്യൂനപക്ഷ വോട്ടുകൾ കേരളത്തിലെ വിജയപരാജയങ്ങൾക്കു നിർണായകമാണ് എന്നിരിക്കെയാണ് ബിജെപി അതിൽ കൈവയ്ക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുന്നിൽ നിർത്തിയുള്ളകളി മുസ്‌ലിം ന്യൂനപക്ഷത്തെ ആകർഷിക്കാനാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ക്രൈസ്തവ വോട്ടുകൾ ആകർഷിക്കാനുള്ള ശ്രമങ്ങളിൽ രണ്ടു മുന്നണികളും നേരത്തേതന്നെ ജാഗരൂകരുമാണ്.അനിലിന്റെ പോക്കിന് അമിത പ്രസക്തി നൽകേണ്ടതില്ലെന്നാണു കോൺഗ്രസ് തീരുമാനം.

 

ദുഃഖവെള്ളിയാഴ്ച ദിനം കൂടിയായതിനാൽ ഇന്നലെ എ.കെ.ആന്റണി വൈകിട്ടുള്ള കെപിസിസി ഓഫിസ് സന്ദർശനം ഒഴിവാക്കി. ഫോണിൽ പലരും അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അച്ഛൻ–മകൻ വാദപ്രതിവാദമായി ഇതിനെ വളർത്താനില്ലെന്നാണ് ആന്റണിയുടെ നിലപാട്. യുഡിഎഫ് കൺവീനർ എം.എം.ഹസൻ വൈകിട്ട് അദ്ദേഹത്തെ സന്ദർശിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖത്തിലൂടെയാണ് ആന്റണി കടന്നു പോകുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഹസൻ പറഞ്ഞു.അതെ സമയം കോണ്‍ഗ്രസില്‍നിന്ന് വലിയൊരു നേതാവിനെ കിട്ടിയ സന്തോഷത്തിലാണ് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും വി. മുരളീധരനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മറ്റു ബി.ജെ.പി. നേതാക്കളും ഡല്‍ഹിയില്‍ വ്യാഴാഴ്ച മൂന്ന് മണിക്ക് പത്രസമ്മേളനം നടത്തിയത്.

വലിയ അഭിമാനത്തോടെ അവര്‍ അനില്‍ കെ. ആന്റണിയെ അവതരിപ്പിച്ചു. സാക്ഷാല്‍ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി.
തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജില്‍ നിന്ന് എഞ്ചിനിയറിങ് ബിരുദമെടുത്ത് അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമെടുത്തതിന് ശേഷം എം.ഐ.ടിയില്‍നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രത്യേക കോഴ്സും പൂര്‍ത്തിയാക്കിയിട്ടുള്ള വ്യക്തിയാണ് അനില്‍ ആന്റണിയെന്ന് പരിചയപ്പെടുത്തി പീയുഷ് ഗോയല്‍ വിസ്തരിച്ചുതന്നെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. പിന്നെ അനില്‍ ആന്റണി, ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും കോണ്‍ഗ്രസിനെ അധിക്ഷേപിച്ച്, രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും കുറ്റപ്പെടുത്തി മുന്നേറിയപ്പോള്‍ ദേശീയ രാഷ്ട്രീയം തന്നെ ഒന്നു വിറച്ചു. കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്തംഭിച്ചു നിന്നു.അനില്‍ ആന്റണിയിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത് എ.കെ. ആന്റണിയുടെ പൈതൃകത്തെയാണ്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പര്യായമായി രാജ്യം മുഴുവന്‍ അറിയപ്പെട്ട ആന്റണിയുടെ സല്‍പ്പേരിനെയാണ്. ബി.ജെ.പി. സ്വപ്നം കണ്ടത് അനില്‍ ആന്റണിയിലൂടെ കൈവരിക്കാവുന്ന രാഷ്ട്രീയ നേട്ടങ്ങളെയാണ്.

 

 

പക്ഷേ, 1958 മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ നേടിയ സ്വന്തം പേരും പെരുമയും ബി.ജെ.പിക്ക് അങ്ങനെയങ്ങ് അടിയറ വെക്കാന്‍ എ.കെ. ആന്റണി തയ്യാറല്ല, അത് സ്വന്തം മകനിലൂടെയായാല്‍ പോലും. അനില്‍ ആന്റണിയുടെ ബി.ജെ.പി. പ്രവേശം കഴിഞ്ഞ് വൈകാതെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി ബി.ജെ.പി.ക്കെതിരേ ആഞ്ഞടിച്ചു.ഇനി എന്തൊക്കെ കാണേണ്ടി വരുമെന്നുള്ള വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ് ടീം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (1 hour ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (2 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (3 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (3 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (3 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (4 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (4 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (4 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (4 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (5 hours ago)

Malayali Vartha Recommends