തൃശ്ശൂരിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകി...പിതാവിനെ അടിച്ചു കൊലപ്പെടുത്തി മകൻ...തല നിലത്ത് ഇടിച്ച ജോയിയെ റിജോ ക്രൂരമായി മർദിച്ചു...ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

തൃശ്ശൂരിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകിയതിന്റെ പേരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. മകൻ റിജോ (25)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.വെൽഡിംഗ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് അഞ്ചിന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ച ശേഷം ഉറങ്ങി. 8.30ഓടെ റിജോയെ വിളിച്ചെഴുന്നേൽപ്പിച്ചെങ്കിലും വിളിക്കാൻ വൈകിയെന്ന് പറഞ്ഞ് വീട്ടുകാരുമായി ഇയാൾ തർക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തതോടെ ഇവർ തമ്മിലായി വഴക്ക്. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ടു. തല നിലത്ത് ഇടിച്ച ജോയിയെ റിജോ ക്രൂരമായി മർദിച്ചു. സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.മറ്റൊരു സംഭവം കൂടെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് റിപ്പോർട്ട് ചെയ്തത്.. തൃശൂരിലെ അവണൂരിൽ അച്ഛനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവവും ഏറെ ഞെട്ടലോടെയാണ് കേട്ടത്..
ഇതും തൃശൂർ ജില്ലയിൽ തന്നെയാണ് ഉണ്ടായിരിക്കുന്നത്.. അവണൂർ സ്വദേശി ശശീന്ദ്രനെ പ്രത്യേക വിഷക്കൂട്ട് തയ്യാറാക്കിയാണ് മകൻ മയൂരനാഥൻ കൊലപ്പെടുത്തിയത്. ഓൺലൈനിൽ നിന്നാണ് ഇതിനുള്ള രാസവസ്തുക്കൾ വാങ്ങിയതെന്നും പ്രതി പോലീസിന്നോട് പറഞ്ഞിരുന്നു.ഇതിന് വേറെ ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും എങ്ങനെ വിഷക്കൂട്ടു തയ്യാറാക്കിയെന്നും വ്യക്തമാകാനാണ് മയൂരനാഥനെ പോലീസ് കസ്റ്റഡിയിൽ ചോദിക്കുന്നത്. അവണൂർ സ്വദേശി ശശീന്ദ്രനെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മയൂരനാഥൻ കടല കറിയിൽ വിഷം കലർത്തി നൽകി കൊന്നത്. 15 വർഷം മുമ്പ് മയൂരനാഥന്‍റെ അമ്മ മരിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തിനുള്ളിൽ അച്ഛൻ വീണ്ടും വിവാഹം കഴിച്ചതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മയൂരനാഥനെ വീട്ടിലെത്തിച്ച തെളിവെടുപ്പില്‍ പ്രതിയുടെ കൂസലില്ലായ്മയില്‍ ഞെട്ടി നാട്ടുകാരും പൊലീസും. അച്ഛനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ മാസങ്ങളോളം ഗൂഡാലോചന നടത്തിയെന്നാണ് മകൻ മയൂരനാഥൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. ഓൺലൈനിൽ നിന്നാണ് ഇതിനുള്ള രാസവസ്തുക്കൾ വാങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. മയൂരനാഥനെ അവണൂരിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനായി സ്വന്തം വീട്ടിലെത്തിച്ചപ്പോഴും മയൂരനാഥന് യാതൊരു കൂസലും ഉണ്ടായിരുന്നില്ല.അച്ഛൻ ശശീന്ദ്രനുള്ള കടലക്കറിയിൽ വിഷം കലർത്തിയ ഇടവും ഇതിനുള്ള വിഷക്കൂട്ട് തയ്യാറാക്കിയ വീടിന്‍ മുകളിലെ നിലയിലെ മരുന്ന് പരീക്ഷണശാലയും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
കാര്യങ്ങളും വിവരിച്ചു. അവണൂർ സ്വദേശി ശശീന്ദ്രനെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മയൂരനാഥൻ പ്രഭാതഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊന്നത്.ആയുർവേദ ഡോക്ടറായ മയൂരനാഥൻ ഓൺലൈനായി വാങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് പ്രത്യേക വിഷക്കൂട്ട് ഉണ്ടാക്കി കടലക്കറിയിൽ കലർത്തി നൽകുകയായിരുന്നു. 15 വർഷം മുമ്പ് മയൂരനാഥന്‍റെ അമ്മ മരിച്ചിരുന്നു. തുടർന്ന് ഒരു വർഷത്തിനുള്ളിൽ അച്ഛൻ ശശീന്ദ്രൻ പുനർവിവാഹിതനായി. അന്ന് മുതൽ അച്ഛനോട് മയൂരനാഥന് കടുത്ത പകയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.വീടിന് മുകളിലെ മരുന്ന് പരീക്ഷണശാലയിൽ വച്ചാണ് വിഷക്കൂട്ട് തയ്യാറാക്കിയതെന്നും അറിയിച്ചു. ശശീന്ദ്രൻ കഴിച്ചതിന് പിന്നാലെ ബാക്കിവന്ന കടലക്കറി ഭാര്യ ഗീത കറിപ്പാത്രത്തിലേക്ക് തിരിച്ച് ഒഴിച്ചിരുന്നു. ഇത് കഴിച്ച ഗീത, ശശീന്ദ്രന്റെ അമ്മ കമലാക്ഷി, അന്ന് വീട്ടിൽ തെങ്ങ് കയറാൻ വന്ന തൊഴിലാളികളായ ചന്ദ്രൻ, ശ്രീരാമചന്ദ്രൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. എല്ലാവരും കഴിച്ചിട്ടും മയൂരനാഥൻ മാത്രം അന്ന് ഭക്ഷണം കഴിക്കാതിരുന്നതാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചത്. ആദ്യം ഒഴിഞ്ഞ് മാറിയ മയൂരനാഥൻ തുടർചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























