Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

ദേശീയ രാഷ്ട്രീയത്തിൽ എ.കെ.ആൻറണി യുഗം അവസാനിക്കുന്നു...വാനപ്രസ്ഥം തീരുമാനിച്ചു കഴിഞ്ഞു...മകൻെറ വാർത്താ സമ്മേളനം പൂർണമായി കാണാതെ അച്ഛൻ..

08 APRIL 2023 12:39 PM IST
മലയാളി വാര്‍ത്ത

ദേശീയ രാഷ്ട്രീയത്തിൽ എ.കെ.ആൻറണി യുഗം അവസാനിക്കുന്നു. മകൻ കോൺഗ്രസ് വിട്ടതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ശാപവചനങ്ങൾ ഉതിർക്കുന്നത് എ.കെ.ആൻ്റണിക്ക് നേരെയാണ്. എ.കെ.ആൻ്റണിയും ബി ജെ പിയിലേക്ക് എന്ന് പോസ്റ്റിടുന്ന നിരവധി പ്രവർത്തകർ കോൺഗ്രസിലുണ്ട്.കോൺഗ്രസ് പ്രവർത്തകർക്ക് അനിൽ ആൻറണിയുടെ ബി ജെ പി പ്രവേശത്തിൽ അത്ഭുതമൊന്നുമില്ലെങ്കിലും അവർ എ.കെ.ആൻറണിയോടുള്ള അസൂയയും പകയും തീർക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിക്കുന്നു ദേശീയ തലത്തിൽ ആൻറണിക്കുള്ള സ്വീകാര്യത ഇല്ലാതാവുകയാണ് ഇതോടെ .അനിലിൻ്റെ രാജി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയില്ല. ഒരു ഘട്ടത്തിൽ അനിൽ കോൺഗ്രസ് വിടില്ലെന്ന് ആൻറണി സോണിയയെയും രാഹുലിനെയും അറിയിച്ചിരുന്നു. പക്ഷേ അനിലുമായി ആൻറണി ഇക്കാര്യം സംസാരിച്ചിരുന്നില്ല.

 

മകൻ്റെ രാഷ്ട്രീയ നിലപാട് തനിക്ക് തീരുമാനിക്കാൻ കഴിയുന്നതല്ലെന്നായിരുന്നു ആൻ്റണിയുടെ നിലപാട്. താൻ കോൺഗ്രസ് വിട്ടാൽ അച്ഛൻ വിഷമിക്കു മെന്ന് അനിലിന് അറിയാമായിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നത് കുടുംബത്തില്‍ അസ്വാരസ്യമുണ്ടാക്കില്ലെന്ന് അനില്‍ ആന്റണി പറഞ്ഞെങ്കിലും അദ്ദേഹത്തിന് സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് നന്നായി അറിയാം അച്ഛനോടുള്ള സ്നേഹവും ബഹുമാനവും എക്കാലവും നിലനില്‍ക്കുമെന്നും അനില്‍ ബിജെപി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ.കെ.ആന്റണിയും ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി. ചോദ്യമുയര്‍ന്നയുടന്‍ വാര്‍ത്താസമ്മേളനം നിയന്ത്രിച്ച ബിജെപി നേതാവ് വിഷയം പാര്‍ലമെന്റ് സ്തംഭനത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.ഇങ്ങനെയൊരു ചോദ്യം മാധ്യമ പ്രവർത്തകരിൽ നിന്നും ഉണ്ടായപ്പോൾ ആൻ്റണി വല്ലാതെ വിഷമിച്ചിരിക്കണം. മകൻെറ വാർത്താ സമ്മേളനം പൂർണമായി കാണാൻ ആൻറണി തയ്യാറായില്ല.

 


‘എന്റെ വീട്ടില്‍ നാലുപേരുണ്ട്. എന്റെ അച്ഛനും അമ്മയും സഹോദരനും ഞാനും. ഞങ്ങള്‍ ഓരോരുത്തരും വളരെ വ്യത്യസ്തമായ വ്യക്തിത്വമുള്ളവരാണ്. അദ്ദേഹം എന്റെ അച്ഛനാണ്. ഞങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. ഞാൻ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അച്ഛനെയാണ്.ഇപ്പോള്‍ സംഭവിക്കുന്നത് വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട കാര്യമല്ല. മറിച്ച് ആശയങ്ങളെ സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ്. ബിജെപിയില്‍ ചേര്‍ന്നത് ശരിയായ ചുവടാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ അച്ഛനോടുള്ള സ്നേഹവും ബഹുമാനവും അതേപടി നിലനില്‍ക്കും. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. രാഷ്ട്രീയം എന്റെ കുടുംബത്തിനുള്ളില്‍ ഒരിക്കലും ഭിന്നതയുണ്ടാക്കില്ല.’ അനിൽ പറഞ്ഞു. എന്നാൽ അഞ്ജനത്തിൽ ഇതുണ്ടാക്കിയത് വൻ സ്ഫോടനമാണ്.താൻ പരിക്ഷീണനാണ് ആൻറണി. ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വേദനിപ്പിച്ചെന്ന് എ.കെ.ആന്റണി പറഞ്ഞു. തികച്ചും തെറ്റായ തീരുമാനമെന്നാണ് തന്റെ അഭിപ്രായമെന്നും വികാരാധീനനായി ആന്റണി പറഞ്ഞു.‘‘രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുർബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. സമുദായ സൗഹാർദം ശിഥിലമാകുന്നു. തനിക്ക് അവസാന ശ്വാസമുള്ളതുവരെ ബിജെപിയുടെയും ആർഎസ്എസിന്റെയും വിനാശകരമായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തും. അക്കാര്യത്തിൽ ഒരു സംശയവുമില്ല.

 

ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കുന്നതിനു വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിൽ മുൻപന്തിയിൽ നെഹ്റു കുടുംബമാണ്. അതുകൊണ്ട് തന്റെ കൂറ് എല്ലാക്കാലത്തും ആ കുടുംബത്തോടായിരിക്കും.ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് കടന്നു പോകുന്നത്. എനിക്ക് 82 വയസ്സായി. ഇനി എത്ര നാൾ ജീവിക്കുമെന്ന് അറിയില്ല. ദീർഘായുസ്സിനു താൽപര്യവുമില്ല. പക്ഷേ എത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നത് വരെ ഇന്ത്യൻ നാഷനൻ കോൺഗ്രസ് പ്രവർത്തകനായിരിക്കും. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യോത്തരങ്ങൾക്കും ഇനി തയാറാകില്ല. ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ് ഇത്.’’– എ.കെ.ആന്റണി പറഞ്ഞു. കെപിസിസി ആസ്ഥാനത്തു മാധ്യമങ്ങളെ കണ്ട എ.കെ.ആന്റണി കണ്ണുകൾ നിറഞ്ഞു വികാരഭരിതനായാണു പ്രതികരിച്ചത്. ചോദ്യങ്ങൾക്കു നിൽക്കാതെ കെപിസിസി ഓഫിസിലെ സ്വന്തം മുറിയിലേക്കു കയറിപ്പോയി. അച്ഛൻ വേദനിക്കുന്നതിൽ അനിലിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അനിൽ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അനിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തിനായി നിലപാട് എടുത്തപ്പോൾ കോൺഗ്രസിൽ അപമാനിക്കപ്പെട്ടെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

 

ഹൈന്ദവ വിഭാഗക്കാർ അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിനു മറുപടിയാണ് അനിലിന്റെ പാർട്ടി പ്രവേശനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ കോഓർഡിനേറ്റുമായിരുന്നു.ആൻറണിക്കെതിരെ സി പി എം സൈബർ സംഘങ്ങൾ രംഗത്ത് എത്തിയത് ആൻ്റണിയെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.ആൻറണിയും ബി ജെ പിയിലെത്തും എന്ന് പ്രചരിപ്പിക്കുന്നവരിൽ സി പി എമ്മുകാരും ഉണ്ട്. ക്രൈസ്തവ സഭകളെ പാർട്ടിയിലെത്തിക്കാൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് അനിലിൻ്റെ രംഗ പ്രവേശം.അനിലിനെ ബി ജെ പിയിൽ എത്തിക്കാൻ ക്രൈസ്തവ സഭകളും മുൻകൈയെടുത്തതായി വാർത്തകളുണ്ട്. കോൺഗ്രസിൻ്റെ തകർച്ചയിൽ ക്രൈസ്തവ സഭകൾ ആശങ്കാകുലരാണ്. അവർക്ക് ഇനി സ്വന്തം ആളുകൾ ബി ജെ പിയിലെത്തണം. കേരളത്തിലെ മെത്രാൻമാരെ ബി ജെ പി ചാക്കിലാക്കിയാട്ടുണ്ട്.ലോകം അറിയപ്പെടുന്ന ഒരു ഇലക്ഷൻ അനലിസ്റ്റാണ് അനിൽ ആൻറണി.. അടുത്തിടെ രാജ്യത്തിനെതിരെ അണിനിരന്ന രാജ്യാന്തര തലത്തിൽ നടന്ന കൂട്ടായ്മക്കെതിരെ അനിൽ ശക്തമായ നിലപാട് എടുത്തു.

 

നിലപാടിൽ ഉറച്ചു നിന്നതോടെ അനിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയിരുന്നു.തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ അനിലിന് സ്റ്റാൻഡ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റ് ആൻഡ് എഞ്ചിനീയറിങിൽ മാസ്റ്റർ ബിരുദമുണ്ട്.. കോളേജ് പഠനകാലത്ത് അനിലും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച മൊബൈൽ ടെക്നോളജി സംരംഭം വലിയ ചർച്ചയായിരുന്നു. നോട്ട് നിരോധനത്തിന്റെ സമയത്ത് നോ-കറൻസി വ്യവഹാരങ്ങൾക്കായി ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷനുകളാണ് അന്ന് വലിയ ശ്രദ്ധ പിടിച്ചുപറ്റിയത്.അനിലിന്റെ രാഷ്‌ട്രീയ പ്രവേശനം അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് അനിൽ ആന്റണിയെ ശ്രദ്ധേയനാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനിൽ ഒരുക്കിയ സൈബർ തന്ത്രങ്ങൾ പാർട്ടിക്ക് ഗുണം ചെയ്‌തെന്നായിരുന്നു വിലയിരുത്തൽ.

 

അമേരിക്കയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിച്ചുള്ള മികച്ച എൻജിനീയർ കൂടിയാണ് അനിൽ. ഡിജിറ്റൽ മാദ്ധ്യമരംഗത്തെക്കുറിച്ചുള്ള കൃത്യമായ അറിവുള്ളയാളുമാണ് ഇയാൾകോൺഗ്രസിലേക്കുള്ള അനിലിന്റെ വരവും അത്തരത്തിലായിരുന്നു.യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അടക്കം ഉപയോഗിക്കുന്ന ഡാറ്റാ അനാലിസിസ് രീതിയാണ് അനിൽ അവതരപ്പിച്ചത്. കേരളത്തിലെ പ്രളയ സമയത്ത് കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ശേഖരിക്കാൻ അനിൽ ആന്റണി നടത്തിയ പ്രവർത്തനവും വാർത്തായായിരുന്നു. കർണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയേയും സംഘത്തിനെയും ഏൽപ്പിക്കുകയായിരുന്നു. രാജസ്ഥാൻ തെരഞ്ഞെടുപ്പിലും അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല.


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് അനിലിന്റെ പ്രചാരണ രീതി. യു.എസ് തിരഞ്ഞെടുപ്പിൽ വലിയ രീതിയിൽ പൊതുവികാരം എതിരായിട്ടും ട്രംപ് വിജയിച്ചതിന് പിന്നിൽ ഡിജിറ്റൽ മീഡിയയിലെ പ്രചാരണമായിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് അനിലും ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.ഇതേ ഡാറ്റാ അനലിറ്റിക്‌സ് വൈദഗ്ധ്യം തന്നെയാണ് അനിലിന്റെ കേരളത്തിലേക്കുള്ള വരവിന് പിന്നിലും. നാലു വർഷം മുൻപ് കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ സെൽ അദ്ധ്യക്ഷനായി അനിലിനെ നിർദ്ദേശിച്ചത് ശശി തരൂരാണ്. അന്നത്തെ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇതിന് പിന്തുണ നൽകിയതോടെ അനിൽ രാഷ്‌ട്രീയ പ്രവേശനം നടത്തുകയായിരുന്നു. അന്ന് ഇതിനെ ശക്തമായി എതിർത്തത് കോൺഗ്രസിലെ യുവനേതാക്കളായിരുന്നു. രാഷ്‌ട്രീയത്തിനപ്പുറം അവർ ഭയന്നത് അനിലിന്റെ കഴിവുകളെയായിരുന്നു. തങ്ങളുടെ അവസരങ്ങൾക്ക് അനിൽ വിഘാതാകുമെന്ന് ഭയവും ഇവരിൽ നിഴലിച്ചിരുന്നു. തുടക്കം മുതൽ തന്നെ ഇവർ അനിൽ നിന്നും അകലം പാലിച്ചിരുന്നു..

 


ഇതുവരെ അനിൽ ആന്റണി മലയാളിക്ക് എ.കെ ആൻണിയുടെ മകൻ മാത്രമായിരുന്നു. വിവാദങ്ങൾക്ക് ചടുലവും കൃത്യവുമായ ഉത്തരങ്ങൾ നൽകി അനിൽ ദേശീയ ശ്രദ്ധ നേടിയെടുത്തു. അധികമാരും അറിയതെ പോയ അനിൽ ഇന്ന് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം എടുത്തതോടെ മുഖ്യധാരയിലേക്ക് കടന്നുവരുകയാണ്‌. ശശി തരൂരിൻ്റെ ശിഷ്യനാണ് അനിൽ. വിഷയത്തിൽ തരൂർ പ്രതികരിച്ചിട്ടുമില്ല.തിരുവനന്തപുരം എം.പി ശശി തരൂർ 2024 ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയാവുമെന്നാണ് സൂചന. ജയിച്ചാൽ കേന്ദ്ര മന്ത്രി എന്ന മുദ്രാവാക്യത്തിലായിരിക്കും തരൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ബി ജെ പി ക്ക് തിരുവനന്തപുരം പിടിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തിലൂടെ കേരളം പിടിക്കുകയാണ് ലക്ഷ്യം. തരൂരിൻ്റെ ബി ജെ പി നോട്ടം കെ പി സി സി ക്ക് നന്നായി അറിയാം.തരൂർ എൻ എസ് എസ് ആസ്ഥാനത്ത് എത്തിയതു തന്നെ തൻ്റെ ബി ജെ പി പ്രവേശ ത്തിൻ്റെ ഭാഗമായാണ്. ബി ജെ പിയിൽ എത്തുമെന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് സുനന്ദ പുഷ്കർ മരണത്തിൽ നിന്നും ബി ജെ പി തരൂരിനെ രക്ഷിച്ചത്. കരൺ അദാനി അടക്കമുള്ള ബിസിനസുകാർ തരൂരിന് അനുകൂലമായി ചരടുവലിക്കുന്നുണ്ട്.നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് കെപിസിസി തുറന്നു പറഞ്ഞത് തരൂരിൻ്റെ നീക്കങ്ങൾ കണ്ടാണ്. കെ പി സി സി ഇത് സംബന്ധിച്ച് എംപിമാർക്ക് മുന്നറിയിപ്പ് നല്‍കി. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്ന് നിര്‍ദ്ദേശിച്ച എ കെ ആന്‍റണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു.

 


സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞ് കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. എന്നാല്‍, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നതിനോട് മുഖം കറുപ്പിക്കുകയാണ് സംസ്ഥാന നേതൃത്വം. ശശി തരൂരാണ് ഇത്തരം ഒരു ചർച്ച തുടങ്ങി വച്ചത്. താൻ ഇത്തരം ഒരു ചർച്ച തുടങ്ങിയാൽ അത് കത്തികയറുമെന്ന് തരൂരിന് അറിയാം. കാരണം പാർട്ടി കോൺഗ്രസാണ്. അനിലിന് പിന്നാലെ മറ്റ് നേതാക്കളും ബി ജെ പിയിലെത്താൻ സാധ്യതയുണ്ട്. ഏതായാലും ആൻറണി വാനപ്രസ്ഥം തീരുമാനിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (3 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (3 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (4 hours ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (4 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (4 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (4 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (5 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (5 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (5 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (5 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (5 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (5 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (6 hours ago)

Malayali Vartha Recommends