Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

മുഖ്യമന്ത്രി പിണറായി വിജയന് ഇനി മനപ്രയാസത്തിൻ്റെ നാളുകൾ...സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് റിമാന്റിൽ... കേസിൽ ഇഡി അന്വേഷണം സജീവമാക്കി....നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു....

08 APRIL 2023 12:46 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന് ഇനി മനപ്രയാസത്തിൻ്റെ നാളുകൾ. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് റിമാന്റിലായതാണ് പിണറായിക്കും പാട്ടുസംഘത്തിനും ക്വട്ടേഷനായി മാറിയിരിക്കുന്നത്. ദാവൂദ് ഇബ്രഹാമിൻ്റെ ഡി കമ്പനിയുമായി ബന്ധം പുലർത്തുന്നയാളാണ് റമീ സെന്ന് എൻ.എ എ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. റമീസാകട്ടെ എം.ശിവശങ്കറിൻ്റെ നിത്യസന്ദർശകനും.
വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തൽ. ഇതോടെ സ്വര്‍ണകള്ളക്കടത്ത് കേസിൽ ഇഡി അന്വേഷണം സജീവമാക്കി. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. റമീസിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു.


രാജ്യദ്രോഹ കുറ്റത്തിന് പിടിയിലായ സ്വർണ്ണക്കടത്ത് കേസ് പ്രതി കെ.റ്റി.രമീസിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത് ബന്ധമുണ്ടെന്നതിന്റെ ഡിജിറ്റൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.ശിവശങ്കരനെ റമീസ് പലവട്ടം സന്ദർശിച്ചിട്ടുണ്ട്. ഒരു കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി റമീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവുകളാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്നത്.ജൂലൈ 5 ന് സ്വർണ്ണക്കടത്ത് പിടിച്ച ശേഷം ശിവശങ്കർ പ്രതി സന്ദീപ് നായരുമായും റമീസുമായും ബന്ധപ്പെട്ടിട്ടുണ്ട്. കെ.റ്റി. രമീസുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നും ഇവർ ഒപ്പമുള്ള ചിത്രങ്ങളും കസ്റ്റംസിന്റെ കൈയിലുണ്ടെന്നും ഇതിനകം വ്യക്തമായിട്ടുണ്ട് ... കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ് ശിവശങ്കർ വിദേശ യാത്രകൾ നടത്തിയത്. ഇതിന് ചെലവു വഹിച്ചത് സംസ്ഥാന സർക്കാരാണ്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് വിദേശത്ത് യാത്ര ചെയ്യാനാവില്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഇതിന് മറുപടി പറയേണ്ടി വരും. ഇതെല്ലാം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹത്തെ ആരെല്ലാം അനുഗമിച്ചു എന്നത് സംബന്ധിച്ചുമുള്ള വിവരങ്ങളും എൻ ഐ എ ക്ക് ലഭിച്ചിട്ടുണ്ട്.

നയതന്ത്ര സ്വർണ്ണകടത്തിൽ ഇതുവരെ എൻ ഐ എ അന്വേഷണം സജീവമായിരുന്നില്ല.ആദ്യമായാണ് എൻഐഎ കേസിൽ സജീവമാകുന്നത്.സ്വപനയെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും എൻ ഐ എ ഒഴിവാക്കിയിരുന്നു. സ്വർണ്ണകടത്ത് കേസിൽ എൻ ഐ എ വാദത്തിനിടയിലാണ് സ്വപ്ന ഒഴിച്ചുള്ള സ്വർണ്ണക്കടത്ത് സംഘാംഗങ്ങൾക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എൻ ഐ എ പറഞ്ഞത്. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്. പ്രതി കെ.റ്റി. റമീസിന് ഭാവൂദിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ട്. ഇയാൾക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂർ പ്രവേശനം ഉണ്ടായിരുന്നതായി എൻ ഐ എ കണ്ടെത്തിയത്.കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്.

 

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരിച്ച എൻഐഎ അഭിഭാഷകനോട് യുഎപിഎ ചുമത്തിയത് എന്തിനാണെന്ന ചോദ്യം കോടതി ഉന്നയിച്ചു."കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകൾ വെച്ച് വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ച്ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടത്,"- എൻഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച് അഭിഭാഷകൻ വ്യക്തമാക്കിയത്. റമീസ്, ഷറഫുദീൻ എന്നിവർ താൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചു. പ്രതികളുടെ താൻസാനിയൻ ബന്ധം അന്വേഷിക്കണം. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിക്കണം എന്നും എൻഐഎ വാദിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരൻ ഉണ്ട്. ഇയാൾ താൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ഒരുമിച്ച് ചേർന്നത് ഒരാളുടെ കമാൻഡിനെ തുടർന്നാണ്. പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ കിട്ടിയിട്ടുണ്ടെന്നും എൻഐഎ കോടതിയോട് പറഞ്ഞു. സ്വർണ്ണം, ലഹരി, ആയുധം,രത്നം തുടങ്ങിയവയാണ് സംഘം കടത്തുന്നത്.കെ.റ്റി. റമീസിലേക്കും മറ്റും അന്വേഷണം ഒരുക്കാൻ തന്നെയാണ് എൻ ഐ എ ആലോച്ചിക്കുന്നത്. അതാണ് അഭികാമ്യം. സ്വപ്നയോട് എൻ ഐ എക്ക് പ്രത്യേക സ്നേഹവും ശുതുതയുമില്ല. മലയാളികളാണ് സ്വപ്നയുടെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നത്. അത് സ്വപ്ന ഒരു സ്ത്രീയായത് മാത്രമാണ് കാരണം. റമീസിന്റെ ഭാവിയെ കുറിച്ച് മലയാളികൾക്ക് യാതൊരു ആകുലതയുമില്ല. ഇതും എൻ ഐ എക്ക് അറിയാം. സ്വർണക്കടത്ത് കേസിൽ മൊബൈൽ ആപ്പായ ടെലഗ്രാം ഗ്രൂപ്പിൽ സി പി എം കമ്മിറ്റി എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കാൻ കാരണം സി പി എമ്മുമായുള്ള സജീവ ബന്ധമാണെന്ന് പ്രതി സരിത്തിന്റെ മൊഴി.

 

ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സിപി എമ്മുമായി ഒരു ബന്ധവുമില്ലാത്തവർ ഗ്രൂപ്പിന് സി പി എം എന്ന് പേരിടില്ലെന്ന കണക്കുകൂട്ടലിലാണ് ഏജൻസികൾ.സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി പുറത്ത് വന്നതോടെയാണ് സി പി എം പുതിയ പൊല്ലാപ്പിലായത് . സ്വർണക്കടത്തിനായി 'സി.പി.എം കമ്മിറ്റി' എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്ന് സരിത്ത് എൻഫോഴ്സ്മെന്റിന് മൊഴി നൽകി.സിപിഎം കമ്മിറ്റി എന്ന് ഗ്രൂപ്പിന് പേരിട്ടത് എന്തുകൊണ്ടാണെന്ന എൻഫോഴ്സ്മെന്റിന്റെ ചോദ്യത്തിന് തങ്ങൾക്ക് സി പി എമ്മുമായി അടുത്ത ബന്ധം ഉണ്ടെന്നായിരുന്നു സരിത്തിന്റെ മറുപടി. പ്രസ്തുത മൊഴി എൻഫോഴ്സ്മെന്റ് പൂർണമായി വിശ്വസിക്കുന്നു. കാരണം സ്വർണ്ണക്കടത്തിന്റെ ഉപദേശ നിർദ്ദേശങ്ങളെല്ലാം സംഘാംഗങ്ങൾക്ക് ലഭിച്ചിരുന്നത് സിപിഎം കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണ്ണക്കടത്ത് കേസിലെ പോയിന്റ് ഓഫ് കോൺടാക്റ്റ്. സന്ദീപ് നായരാണ് ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയത്. അദ്ദേഹത്തിന് സിപി എം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.

 

പിന്നീട് തന്നേയും കെടി റമീസ്, സ്വപ്ന ഉൾപ്പെടെയുള്ളവരെ ഗ്രൂപ്പിൽ അംഗമാക്കിയത് സന്ദീപാണെന്നും സരിത്ത് എൻഫോഴ്സ്മെന്റിനോട് വെളിപ്പെടുത്തി.സ്വർണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു. ഇവർക്കെല്ലാം സഹായം ലഭിച്ചത് ഒരേ കേന്ദ്രത്തിൽ നിന്നാണെന്നാണ് വിവരം. അത് കേരളത്തിലെ ഉന്നതരിൽ നിന്നാണ്. അന്വേഷണ സംഘം ശേഖരിക്കുന്ന ഡിജിറ്റൽ തെളിവുകൾ നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണെന്ന് പൊതുവേ ആരോപണമുണ്ട്. ശിവശങ്കർ എന്തെങ്കിലും പറയുമോ എന്നുള്ള പേടി മുഖ്യമന്ത്രിക്കുണ്ട്‌.കേരളവും യു എ ഇയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ പേരിലാണ് പരാതിക്ക് ഇടയാക്കിയ സംഭവങ്ങളെല്ലാം കേരളത്തിൽ നടന്നത്. കോൺസുലേറ്റിന്റെ മറവിൽ നടന്നത് കച്ചവടമാണെന്ന് ശിവശങ്കർ തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്.

 

യു എ ഇ കോൺസുലേറ്റും മുഖ്യമന്ത്രിയുടെ ഓഫീസും നേരിട്ടാണ് ബന്ധപ്പെട്ടിരുന്നത്. അതിനിടയിൽ മറ്റൊരു സർക്കാർ ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ഉന്നതനെ തന്നെയാണ് മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഇവിടെ നടന്നത് തികഞ്ഞ പ്രോട്ടോക്കോൾ ലംഘനമാണ്. കോൺസുലേറ്റിൽ എന്തുനടന്നാലും കണ്ണടച്ച് കൊടുക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പതിവ്.കുറ്റകൃത്യം അറിഞ്ഞിട്ടും ശിവശങ്കർ അക്കാര്യം മറച്ചുവച്ചുവെന്ന് വ്യക്തമാണ്. സൗന്ദര്യ വർധക വസ്തുക്കൾ കള്ളക്കടത്ത് നടത്തി ബീമാപ്പള്ളിയിൽ വിൽക്കുമെന്ന് തന്നോട് സ്വപ്ന പറഞ്ഞതായി ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഈന്തപ്പഴം കടത്ത്, ഖുറാൻ കടത്ത് തുടങ്ങിയവക്ക് പ്രോട്ടോക്കോൾ തടസ്സമില്ലാതെ സഹായം നൽകിയതും ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവിയുടെ ആനുകൂല്യമാണ് ഇതിനെല്ലാം അദ്ദേഹം ഉപയോഗിച്ചത്.ഐ. റ്റി. സെക്രട്ടറി മാത്രമായ ശിവശങ്കറിന് ഇത്തരം അധികാരദുർവിനിയോഗങ്ങളിൽ ഏർപ്പെടാനാവില്ല. അതിനർത്ഥം മുഖ്യമന്ത്രിയുടെ ഓഫീസിനെ അദ്ദേഹം ദുരൂപയോഗം ചെയ്തു എന്നു തന്നെയാണ്.


കോൺസുൽ ജനറലും മുഖ്യമന്ത്രിയും തമ്മിലുള്ള കുടിക്കാഴ്ചകളിൽ മിനിറ്റ്സ് ഇല്ലെന്ന ശിവശങ്കറിന്റെ മൊഴിയും അന്വേഷണ ഏജൻസികൾ ഗൗരവമായി എടുത്തിട്ടുണ്ട്. ഒരു നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയും തമ്മിൽ അത്തരം കുടിക്കാഴ്ചകൾ നടത്താൻ പാടില്ലെന്നാണ് നിയമം. അങ്ങനെ നടത്തിയാൽ അത് പ്രോട്ടോക്കോൾ ലംഘനമായി മാറും. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ തന്നെ അക്കാര്യം സമ്മതിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലാവാനുള്ള ഫൈസൽ ഫരീദിനും പിടിയിലായ കെ.റ്റി. റമീസിനും മയക്കു മരുന്ന് ഇടപാടിലുള്ള പങ്കും ഏജൻസികൾ അന്വേഷിക്കുന്നു. എൻ ഐ എയുടെ കോർട്ടിലേക്കാണ് പന്ത് നീങ്ങുന്നത്. തിരുവനന്തപുരം വിമാനത്താവള കള്ളക്കടത്ത് കേസിൽ കാര്യമായ തെളിവുകൾ ലഭിക്കാതിരുന്ന ദേശീയ കുറ്റാന്വേഷണ ഏജൻസിക്ക് ബാംഗ്ലൂർ മയക്കുമരുന്ന് ഇടപാട് നൽകുന്നത് വലിയ ആശ്വാസമാണ്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി മയക്കുമരുന്ന് ഇടപാടിന് ബന്ധമുണ്ടോ എന്ന് കസ്റ്റംസ് അന്വേഷണം തുടങ്ങി. ലഹരി കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള കെ.ടി റമീസുമായി ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ലഹരികടത്തും കസ്റ്റംസ് അന്വേഷണപരിധിയിലേക്കെത്തിയത്.

 

ലഹരി കടത്ത് കേസിൽ ബംഗ്ലുരുവിൽ നർകോടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്‍റെ ഫോൺ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്‍റെ സൂചനകൾ ലഭിച്ചത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് റമീസ് പലരിൽ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ബംഗലുരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തിൽ പണം നിക്ഷേപിച്ചവരിൽ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി.ബംഗലുരുവിൽ വെച്ച് സ്വപ്നയും സന്ദീപും എൻഐഎ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണിൽ വിളച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കുന്നതിനാണ് കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നത്.

 

കൊച്ചിയിലെ നിശാപാർട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മുഹമ്മദ് അനൂപ്. പുതുമുഖ സിനിമാ താരങ്ങളുമായുള്ള വിപുലമായ സൗഹൃദം അനൂപിനുണ്ടായിരുന്നു. വസ്ത്ര വ്യാപാര ശൃംഖലയിലെ ജീവനക്കാരനായിരിക്കെയാണ് പ്രമുഖരുമായി അനുപ് ബന്ധം സ്ഥാപിക്കുന്നത്. ബംഗലുരുവിലെ റസ്റ്റോറന്‍റിനായി പണം നിക്ഷപിച്ചവരിൽ കൊച്ചിയിലെ സുഹൃത്തുക്കളും ഉണ്ട്. ജനുവരിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ അനൂപ് മൂന്ന് മാസത്തോളം വീട്ടിലുണ്ടായിരുന്നു. ചികിത്സയിലിരിക്കെ അനൂപ് മുഹമ്മദിനെ കാണുന്നതിനായി ആഢംബര കാറുകളിൽ നിരവധി പേരാണ് ആശുപ്ത്രിയിലും വീട്ടിലുമെത്തിയത്. ഒറ്റയ്ക്ക് വൻ മയക്ക് മരുന്ന് വ്യാപാരം നടത്താൻ കഴിവുള്ള വ്യക്തിത്വമല്ല അനൂപിന്‍റെതെന്നാണ് നർകോടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അനൂപിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരിക്കാമെന്നാണ് കണക്ക് കൂട്ടൽ. കൊച്ചിയിൽ അടക്കം നടക്കുന്ന അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിൽ മൂന്ന് മാസത്തിനിടെ 76 തവണയാണ് ഫോണിൽ ബന്ധപ്പെട്ടിരുന്നത്. ഇതിൽ ജൂണിൽ മാത്രം 58 ഫോൺകോളുകളാണ് ബിനീഷുമായുള്ളത്.

 

നാലു കോളുകൾ വരെ ചെയ്ത ദിവസങ്ങൾ വരെയുണ്ട്. സ്വപ്ന ബാംഗ്ലൂരിലെത്തുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. ഇവർ തമ്മിലുള്ള രഹസ്യ കോളുകൾ വാട്ട്സ്ആപ്പ് വഴിയാണ് നടന്നിരുന്നത്. റമീസിൻ്റെ രഹസ്യങ്ങളെല്ലാം പുറത്തു വന്നാൽ എന്താവും അവസ്ഥയെന്ന് പറയാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (3 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (3 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (4 hours ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (4 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (4 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (4 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (4 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (5 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (5 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (5 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (5 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (5 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (5 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (6 hours ago)

Malayali Vartha Recommends