സി.ഡി. യാത്ര: കമ്മിഷന്റെ രൂക്ഷവിമര്‍ശം; മാധ്യമങ്ങള്‍ക്ക് പ്രശസ്തിയിലും സെന്‍സേഷണലിസത്തിലും മാത്രമേ താത്പര്യമുള്ളോ?

പോലീസും മാധ്യമങ്ങളും ആഘോഷമാക്കിയ സോളാര്‍ കേസിലെ വിവാദ സി.ഡി. കണ്ടെത്താനുള്ള യാത്രക്ക് സോളാര്‍ അന്വേഷണ കമ്മീഷന്റെ രൂക്ഷവിമര്‍ശം. പോലീസും മാധ്യമങ്ങളും ചേര്‍ന്ന് കോയമ്പത്തൂരിലെ ശെല്‍വപുരത്ത് ആഘോഷാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പോലീസും മാധ്യമങ്ങളും ചേര്‍ന്ന് രഹസ്യമായി നടത്തേണ്ട അന്വേഷണമാണ്‌വഴി തിരിച്ചുവിട്ടത്. കോയമ്പത്തൂരിലെത്തിയിട്ടും തെളിവുകളൊന്നും ലഭിക്കാതിരുന്നത് മാധ്യമങ്ങളുടെ അമിതാവേശംമൂലമാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. സിനിമാ ദൃശ്യങ്ങളെപ്പോലും തോല്‍പ്പിക്കുന്നതായിരുന്നു മാധ്യമങ്ങളുണ്ടാക്കിയ സംഭവവികാസങ്ങള്‍. കമ്മിഷന്റെ അധികാരത്തെയും വിവേചനാധികാരത്തെയും വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും ചാനലുകള്‍ ചര്‍ച്ചകള്‍ കൊഴുപ്പിച്ചപ്പോള്‍ പ്രമുഖ അഭിഭാഷകരും അതിന് നിന്നുകൊടുത്തുവെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.
ബിജുവിനെ ഹാജരാക്കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും നേരത്തെ ഹാജരാക്കിയിരുന്നെങ്കില്‍ തെളിവെടുപ്പ് നേരത്തെയാക്കാമായിരുന്നെന്നും കമ്മിഷന്‍ പറഞ്ഞു. ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നതനുസരിച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബിജുവിനെ ഹാജരാക്കണമെന്നായിരുന്നു എന്നാല്‍, ഒന്നര മണിക്കൂര്‍ വൈകി പത്തര കഴിഞ്ഞാണ് അവര്‍ ബിജുവിനെ എത്തിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. സമയനിഷ്ഠ ഇല്ലാതായതോടെ പാളിപ്പോയത് സത്യം കണ്ടെത്താനുള്ള ശ്രമമായിരുന്നെന്നും കമ്മിഷന്‍ പറഞ്ഞു. ബിജു രാധാകൃഷ്ണനെ രാവിലെ ഒമ്പതിനകം കമ്മിഷന്‍ ഓഫീസില്‍ ഹാജരാക്കണമെന്ന കാര്യം ഉറപ്പുവരുത്തുന്നതിനായി കമ്മിഷന്‍ സെക്രട്ടറി തലേന്നും ജയിലധികൃതരോട് സംസാരിച്ചിരുന്നു. ഇതിനു വേണ്ട ഏര്‍പ്പാടുകള്‍ ബിജുവിനെ പാര്‍പ്പിച്ചിരിക്കുന്ന എറണാകുളം സബ്ജയില്‍ അധികൃതര്‍ക്ക് നല്‍കണമെന്ന് അറിയിച്ചിരുന്നതാണെന്നും കമ്മിഷന്‍ പറഞ്ഞു.
ശെല്‍വരാജപുരത്തെ ചെറിയ വീട്ടില്‍ കയറാന്‍ പോലും ഇടമില്ലാത്തവിധം ജനക്കൂട്ടത്തെ അവിടേക്ക് ക്ഷണിച്ചുവരുത്തിയതില്‍ മാധ്യമങ്ങള്‍ക്കും പോലീസിനും ഒരുപോലെ പങ്കുണ്ട്. അതുകൊണ്ടാണ് സി.ഡി. കണ്ടെടുക്കുന്നതില്‍ ആരും സഹകരിക്കാതിരുന്നത്. മാധ്യമങ്ങള്‍ക്ക് പ്രശസ്തിയിലും സെന്‍സേഷണലിസത്തിലും മാത്രമേ താത്പര്യമുള്ളോയെന്നും കമ്മിഷന്‍ പരാമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha