കോവളം സതീഷ് കുമാറിന് പ്രത്യേക ജൂറി പുരസ്‌കാരം

ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം കേരളകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ് കുമാറിന് ലഭിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തില്‍ നിന്ന് സതീഷ് പുരസ്‌കാരം ഏറ്റുവാങ്ങി.
ചലച്ചിത്രമേളയെ കുറിച്ച് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മാതൃഭൂമി ബ്യൂറോ ചീഫ് ശേഖരന്‍ നായര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
അച്ചടിവിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം മാതൃഭൂമിയിലെ എന്‍.പി. മുരളീകൃഷ്ണനും ദൃശ്യവിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ലക്ഷ്മി പദ്മയ്ക്കുമാണ്. ദൃശ്യവിഭാഗത്തില്‍ ദൂരദര്‍ശനിലെ സാം കടമ്മനിട്ട പ്രത്യേക പരാമര്‍ശം നേടി. ശ്രവ്യവിഭാഗത്തില്‍ തിരുവനന്തപുരം ആകാശവാണിയും ക്ലബ് എഫ്.എമ്മും അവാര്‍ഡ് പങ്കിട്ടു.
മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പുരസ്‌കാരം മനോരമ ഓണ്‍ലൈനിനാണ്. മേളയിലെ മികച്ച തിയേറ്ററുകളായി ടാഗോര്‍ തിയേറ്ററും ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ ഒന്നും (ടെക്‌നിക്കല്‍ വിഭാഗം) തിരഞ്ഞെടുക്കപ്പെട്ടു. മേളയുടെ അവതരണചിത്രത്തിനുള്ള കാല്‍ലക്ഷം രൂപയുടെ പുരസ്‌കാരം ഷമീര്‍ബാബുവിന് സമ്മാനിച്ചു.
ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭയ്ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സമ്മാനിക്കുന്ന ഫെഫ്കയുടെ മാസ്‌റ്റേഴ്‌സ് അവാര്‍ഡ് പ്രമുഖ ചലച്ചിത്രകാരന്‍ കെ.ജി. ജോര്‍ജിന് ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹ്രുയിജി സമ്മാനിച്ചു. പത്ത് ലക്ഷം രൂപയുടെ അവാര്‍ഡ് ഫെഫ്ക ഇതാദ്യമായാണ് നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha