പ്രധാനമന്ത്രി 15ന് കൊല്ലത്ത്: മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യും

മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് കൊല്ലത്തെത്തും. ശങ്കര്‍ പ്രതിമയുടെ അനാവരണം വേദിയിലിരുന്ന് റിമോട്ട് ഉപയോഗിച്ച് നടത്തും. ശ്രീനാരായണഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ മന്ദിരവും ഉദ്ഘാടനം ചെയ്യും.
15ന് ഉച്ചയ്ക്ക് ഹെലികോപ്റ്ററില്‍ എറണാകുളത്തുനിന്ന് തിരിക്കുന്ന പ്രധാനമന്ത്രി 2.30ന് ആശ്രാമം മൈതാനത്ത് ഇറങ്ങും. തുടര്‍ന്ന് റോഡുമാര്‍ഗം എസ്.എന്‍. കോളേജ് മൈതാനത്തെത്തും. 2.45ന് കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ സമ്മേളനം ആരംഭിക്കും. 3.30 വരെയാണ് സമ്മേളനം.
ശങ്കര്‍ പ്രതിമയ്ക്ക് സമീപമെത്തി പുഷ്പാര്‍ച്ചന നടത്താനും പദ്ധതിയുണ്ട്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസേനയുടെ പരിശോധനയ്ക്കുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. പ്രതിമ അനാവരണത്തോടനുബന്ധിച്ച് എസ്.എന്‍. കോളേജ് ഗ്രൗണ്ടില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലിന്റെ നിര്‍മാണം ആരംഭിച്ചു. എസ്.എന്‍. കോളേജ് മൈതാനം ഇപ്പോള്‍ പോലീസിന്റെ സുരക്ഷാവലയത്തിലാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha