കൂപ്പുകൈ ചിഹ്നത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു: വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി യുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജന സേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വെള്ളാപ്പള്ളി പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേട്ടതിനു ശേഷം മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുകയുള്ളു എന്നും ഇക്കാര്യത്തില്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ഹിയറിംഗ് നടത്തുമ്പോള്‍ അഭിപ്രായം അറിയിക്കും. വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ചിഹ്നം സംബന്ധിച്ച കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചതിനെ തുടര്‍ന്ന് കൈപ്പത്തി ചിഹ്നവും കൂപ്പുകൈയും തമ്മില്‍ വ്യത്യാസമുണ്ട്. സി.പി.എമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റികയും സി.പി.ഐ ചിഹ്നമായ അരിവാള്‍ നെല്‍ക്കതിരും തമ്മില്‍ സാമ്യമുണ്ടായിട്ടും ചിഹ്നം അനുവദിച്ചില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. കൈപ്പത്തിയോട് സാമ്യമുള്ളതിനാല്‍ കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha