മമ്മൂട്ടിക്ക് മുന്നില്‍ ഡയലോഗ് പറയാതെ ദുല്‍ഖര്‍ മുങ്ങി

വാപ്പച്ചിക്ക് മുന്നില്‍ ഒരു ഡയലോഗ് പറയാന്‍ പോലും തനിക്ക് പേടിയാണെന്ന് ദുല്‍ഖര്‍. വാപ്പച്ചി ചില സ്‌ക്രിപ്റ്റ് കൊണ്ടുവന്നിട്ട് അതിലെ ഡയലോഗ് പറഞ്ഞേ എന്ന് ആവശ്യപ്പെടും. അത് സിനിമ വരുമ്പോള്‍ കണ്ടോ എന്ന് പറഞ്ഞ് താരം മുങ്ങും. തന്നെ താന്‍ തന്നെ എസ്റ്റാബ്ലീഷ് ചെയ്ത ശേഷമേ വാപ്പച്ചിക്കൊപ്പം അഭിനയിക്കൂ എന്ന് താരം പറഞ്ഞു. ആദ്യം തന്റെ സിനിമകാണാന്‍ പ്രേക്ഷകരെ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ദുല്‍ഖര്‍ പറഞ്ഞു.
വാപ്പച്ചി തന്നെയാണ് തന്റെ ഇഷ്ട നടനെന്നും താരം പറഞ്ഞു. സിനിമയോടുള്ള വാപ്പച്ചിയുടെ കൊതി തന്നെ അത്ഭുതപ്പെടുത്തുന്നതായും ദുല്‍ഖര്‍ പറഞ്ഞു. സാമ്രാജ്യം, അമരം, തനിയാവര്‍ത്തനം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അര്‍ത്ഥം, പ്രാഞ്ചിയേട്ടന്‍, ദളപതി, ബിഗ്ബി, അഴകിയ രാവണന്‍, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകളാണ് ദുല്‍ഖറിന് ഏറെ ഇഷ്ടം. മോഹന്‍ലാലിന്റെ സിനിമകളില്‍ ഏറെ ഇഷ്ടം നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളാണ്. ഒരുപാട് തവണ അത് കണ്ടിട്ടുണ്ട്.
അഭിനയിക്കാന്‍ തുടങ്ങിയ ശേഷം ചില സീനുകള്‍ ആഗ്രഹം പോലെ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എനിക്ക് വിഷമം വരും. അത് വേണ്ടത്ര ശരിയായില്ലെന്ന് പറഞ്ഞ് താരം ഉമ്മയെ വിളിക്കും. പോട്ടെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറയും. ഉമ്മയും ഭാര്യയും സഹോദരിയും എല്ലാം ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിന് പിന്തുണയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha