തെരുവുനായ്ക്കളുടെ ശല്യത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ആവശ്യവുമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ നിരാഹാരസമരം ഇന്ന്

തെരുവുനായ്ക്കളുടെ ശല്യത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ആവശ്യവുമായി കൊച്ചൗസേഫ് ചിറ്റിലപ്പിളളി കോഴിക്കോട്ട് നടത്തുന്ന ഒരു ദിവസത്തെ നിരാഹാരസമരം ശനിയാഴ്ച ഉച്ചക്ക് 12ന് കോഴിക്കോട് ബീച്ച് മൈതാനിയില്‍ ആരംഭിക്കും. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാപ്രവര്‍ത്തകരും സാമൂഹിക-സാംസ്‌കാരിക പ്രമുഖരും സമരപ്പന്തലിലെത്തും. ഞായറാഴ്ച ഉച്ചക്ക് 12വരെയാണ് സമരം. ശനിയാഴ്ച ഉച്ചക്ക് ഉദ്ഘാടനച്ചടങ്ങില്‍ സംവിധായകന്‍ രഞ്ജിത്ത്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, നടന്‍ മാമുക്കോയ, വ്യവസായി പി.കെ. അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.
വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കാഞ്ചനമാല, വിനോദ് കോവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഓട്ടോെ്രെഡവര്‍ നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം ഈ ചടങ്ങില്‍ കൈമാറും. ഞായാറാഴ്ച ഉച്ചക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ നടന്‍ ബാബുസ്വാമി, അജിത എന്നിവര്‍ പങ്കെടുക്കും. തെരുവുനായ ശല്യത്തിന് ഇനിയും ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൂടിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha