മുല്ലപ്പെരിയാര്‍ പ്രശ്‌നം: കേരളത്തിനെതിരെ തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയിലേക്ക്

മുല്ലപ്പെരിയാറിലെ സുരക്ഷാ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ (സി.ഐ.എസ്.എഫ്) സുരക്ഷ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നു. കേരള പൊലീസിനാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതല. അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ തമിഴ്‌നാട് ഉദ്യോഗസ്ഥരെ കേരളം തടയാന്‍ ശ്രമിച്ചതാണ് തമിഴ്‌നാടിനെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം കുടുംബസമേതമെത്തിയ തമിഴ്‌നാട് ഉദ്യോഗസ്ഥരെയാണ് കേരളം തടയാന്‍ ശ്രമിച്ചത്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയതും പരാതിയില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. കേരള സംഘത്തിന്റെ സന്ദര്‍ശനം തമിഴ്‌നാട് പൂര്‍ണ്ണമായി ചിത്രീകരിച്ചിട്ടുണ്ട്. പരാതിക്കൊപ്പം ഈ ദൃശ്യങ്ങളും തമിഴ്‌നാട് കോടതിയില്‍ സമര്‍പ്പിക്കും.
കേരളത്തില്‍ നിന്ന് അനാവശ്യമായി അണക്കെട്ടില്‍ ധാരാളം ആളുകള്‍ സന്ദര്‍ശനം നടത്തുന്നുവെന്നാണ് തമിഴ്‌നാടിന്റെ പരാതി. ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നത് വിലക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha