സോളാര്‍ കമ്മിഷന് രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം; ബിജു രക്ഷപെട്ടിരുന്നെങ്കില്‍ ആര് ഉത്തരം പറയും?

വേണ്ടത്ര സുരക്ഷയോരുക്കാതെ കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയ സോളാര്‍ കമ്മിഷന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം. ബിജുവിനെ കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ സുരക്ഷയൊരുക്കാന്‍ പൊലീസിനെഅറിയിച്ചിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. പ്രതി രക്ഷപെട്ടിരുന്നെങ്കില്‍ ആര് ഉത്തരം പറയും. ഉത്തരവാദിത്തം കമ്മിഷന്‍ ഏറ്റെടുക്കുമായിരുന്നോ. പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും കമ്മിഷന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സിഡി കണ്ടെത്താന്‍ കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മിഷന്‍ കേരള പൊലീസിനെ അറിയിക്കാതെയും മതിയായ സുരക്ഷ ഉറപ്പാക്കാതെയുമാണ് കോയമ്പത്തൂരിലേക്കു അയച്ചത്. രാത്രിയോടെ സംസ്ഥാന പൊലീസ് ഉന്നതര്‍ കോയമ്പത്തൂര്‍ പൊലീസ് കമ്മിഷണറുമായി ചര്‍ച്ച ചെയ്താണു സുരക്ഷ ഉറപ്പാക്കിയത്.
തന്റെ ജീവനു ഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നു ബിജുവിനു പൂജപ്പുര സെന്‍ട്രല്‍ ജയിലിലും പുറത്തും പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും അനാവശ്യ സന്ദര്‍ശകരെ അനുവദിക്കരുതെന്നും ഇന്റലിജന്‍സ് അധികൃതര്‍ ഡിജിപിക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. അത്തരത്തില്‍ കര്‍ശന സുരക്ഷയാണ് ബിജുവിന് ഏര്‍പ്പെടുത്തിയിരുന്നത്. നിരീക്ഷണ ക്യാമറയും എസ്‌കോര്‍ട്ട് പൊലീസുമടക്കമുള്ള സുരക്ഷയാണ് നല്‍കിയിരുന്നത്. ഇവയെല്ലാം ലംഘിച്ചാണ് ബിജുവുമായി സോളാര്‍ കമ്മിഷന്‍ കോയമ്പത്തൂരിലേക്ക് പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha