ഇത് വല്ലാത്ത പരീക്ഷണമായി... ചോദ്യപേപ്പര്‍ മാറിപ്പോയി; വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പരീക്ഷ

ഈ പരീക്ഷ ജീവിതത്തില്‍ മറക്കില്ല സാറേ. ചോദ്യപേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാരത്തോണ്‍ പരീക്ഷ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി മാത്‌സ് വിദ്യാര്‍ത്ഥികള്‍ക്കാണ് ദുര്‍ഗതിയുണ്ടായത്. ആറ് മണിക്കൂര്‍ തുടര്‍ച്ചയായിട്ടാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേണ്ടി വന്നത്.
മൂന്നാം സെമസ്റ്റര്‍ റെഗുലര്‍ പരീക്ഷയിലാണ് സംഭവമുണ്ടായത്. വെള്ളായാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അഞ്ച് മണിവരെയായിരുന്നു പരീക്ഷ. എന്നാല്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതാകട്ടെ മൂന്നാം സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ് ചോദ്യപേപ്പര്‍.
പരീക്ഷ തുടങി രണ്ട് മണിക്കൂറിനുശേഷമെത്തിയ സ്‌ക്വാഡാണ് ചോദൃപേപ്പര്‍ മാറിയ വിവരം കണ്ടെത്തിയത്. എന്നാല്‍ ഈ സമയം പലരും പരീക്ഷ കഴിഞ്ഞ് ഹാള്‍ വിട്ടിരുന്നു. തുടര്‍ന്നാണ് യഥാര്‍ത്ഥ ചോദ്യപേപ്പറുകള്‍ വിതരണം ചെയ്തത്. ഹാള്‍ വിട്ടിറങിയ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ കൂട്ടിക്കൊണ്ടുവന്നു പരീക്ഷക്കിരുത്തുകയായിരുന്നു. തുടര്‍ന്ന് ഏഴരയോടെയാണ് പരീക്ഷ അവസാനിച്ചത്.
ആറ് മണിക്കൂറോളം പരീക്ഷ എഴുതാനിരുന്നിട്ട് കുടിവെള്ളമോ മറ്റോ നല്‍കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പത്ത് പെണ്‍കുട്ടികളടക്കം 14 വിദ്യാര്‍ത്ഥികള്‍ക്കാണ് മാരത്തോണ്‍ പരീക്ഷ എഴുതേണ്ടി വന്നത്. അധികൃതരുടെ അനാസ്ഥക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha