ജേക്കബ് തോമസിനെതിരെ കോണ്‍ഗ്രസ് പൊട്ടിചിരിച്ച് ജനം

കെ എം മാണിയെ ഡിജിപി ജേക്കബ് തോമസ് പ്രതികൂട്ടിലാക്കിയപ്പോള്‍ അനങ്ങാതിരുന്ന കോണ്‍ഗ്രസ് അദ്ദേഹം മുഖ്യമന്ത്രിയ്‌ക്കെതിരെ തിരിഞ്ഞപ്പോള്‍ പടനയിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണമാണ് മുഖപ്രസംഗത്തിലൂടെ ജേക്കബ് തോമസിനെതിരെ രംഗത്തെത്തിയത്. അതിനിടെ ജേക്കബ് തോമസിനെതിരെ അഴിമതി ആരോപണവുമായി എംഎം ഹസനും രംഗത്തു വന്നു.
ബാര്‍ക്കോഴ കേസിന്റെ അന്വേഷണചുമതല ജേക്കബ് തോമസിനായിരുന്നു. ബാര്‍ക്കോഴയില്‍ എസ് പി സുകേശന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും ജേക്കബ് തോമസിനായിരുന്നു. പിന്നീട് കെ ബാബുവിന്റെ കേസില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ തത് സ്ഥാനത്ത് നിന്നും നീക്കി. അപ്പോള്‍ സര്‍ക്കാരിനെതിരെ ജേക്കബ് തോമസിന്റെ ആദ്യ പ്രതികരണം വന്നു.
വീക്ഷണത്തെ ചൊടിപ്പിച്ചത് സര്‍ക്കാരില്‍ അഴിമതി വ്യാപകമാണെന്ന ജേക്കബ് തോമസിന്റെ പ്രസ്താവനയാണ്. മുഖ്യമന്ത്രിയെയാണ് ഡിജിപി പ്രതിക്കൂട്ടില്‍ കയറ്റിയത്. കെ എം മാണിക്കെതിരെ ആരോപണം പറഞ്ഞപ്പോള്‍ മിണ്ടാതിരുന്ന കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയെ പിടിച്ചപ്പോള്‍ രംഗത്തു വന്നത് . രാഷ്ട്രീയ നിരീക്ഷകരില്‍ കൊതുകമുണര്‍ത്തുന്നു. ഇതിനിടെ വീക്ഷണം മുഖപ്രസംഗം എഴുതിയതിനെതിരെ ജേക്കബ് തോമസ് കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഹസനെയും നിയമത്തിനു മുമ്പിലെത്തിക്കാന്‍ ജേക്കബ് തോമസ് ആലോചിക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ ഹസനെതിരെ ജേക്കബ് തോമസ് പ്രതികരിക്കും എന്നാണ് കേരളം കരുതുന്നത്.
ഏതായാലും ജേക്കബ് തോമസിനാണ് കൈയടി കിട്ടുന്നത്. കോണ്‍ഗ്രസിന്റെ കൈയിലിരുപ്പ് കാരണമാണ് ജനങ്ങള്‍ അവര്‍ക്കെതിരെ തിരിഞ്ഞത്. ചില കാര്യങ്ങളില്‍ നിശബ്ദതയാണ് ഉത്തരം. അഴിമതിക്കെതിരെ പറയുന്നവരെ ചോദ്യം ചെയ്താല്‍ ചോദ്യം ചെയ്യുന്നവരും അഴിമതിക്കാരാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha