രണ്ടു സി.ഡി രണ്ടു നീതി

സി.ഡി. കിടന്നിടത്ത് പൂടപോലുമില്ലാതായപ്പോള്‍ ആപ്പിലായത് പ്രതിപക്ഷവും, മാധ്യമങ്ങളും. ആഭ്യന്തരമന്ത്രി പോലും സോളാര്‍ കമ്മീഷനുമേലെ കുതിര കയറുന്നു. കാള പെറ്റെന്നു കേട്ടപ്പോഴെ കയറുമായി ചാടിയിറങ്ങിയ അച്യുതാനന്ദനും, കറവയ്ക്കു ചരുവവുമായിറങ്ങിയ കോടിയേരിയും ജാള്യം മറയ്ക്കാന്‍ പാടുപെടുന്നു.
ഇതാണ് മുഖ്യന്‍. കൊടുക്കണ്ടിടത്തു കൊടുത്തും, മാധ്യമങ്ങളെ വിഡ്ഢിേവഷം കെട്ടിച്ചും ഉഗ്രന്‍ പൊറാട്ടുനാടകം. ഉമ്മന്‍ചാണ്ടിക്കുവേണ്ടി മനോരമ അടക്കമുള്ളവര്‍ എഡിറ്റോറിയലെഴുതുന്നു. കെ.എം. മാണിക്കെതിരെ പൊരുതുന്ന സി.പി. ഉദയഭാനു എന്ന ബിജുരമേശിന്റെ വക്കീലിന് ലീഡ് സ്റ്റോറി എഴുതാന്‍ അരപ്പേജ് സ്ഥലം മനോരമ കൊടുക്കുന്നു. ഉമ്മന്‍ചാണ്ടിക്കുവേണ്ടി സി.പി. ഉദയഭാനുവിനെ കളത്തിലിറക്കുന്നു. ഇതാണ് സൂപ്പര്‍കളി. കെ.എം. മാണി കണ്ടുപടിക്കേണ്ട അഭിനവരാഷ്ട്രീയക്കളി.
സോളാര്‍ സമരവും ബാര്‍കോഴ സമരവുമെല്ലാം നിമിഷനേരം കൊണ്ട് തവിടുപൊടിയാക്കി യു.ഡി.എഫ് ഒരുമിച്ച് നില്‍ക്കുന്ന അത്ഭുതക്കാഴ്ച. പോലീസ് കസ്റ്റഡിയില്‍ കമ്മീഷനിലേക്ക് പോകുന്ന ബിജുരാധാകൃഷ്ണന്‍ പത്രക്കാരോട് സംസാരിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെയാണ്, ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നൊക്കെപ്പറഞ്ഞ് ഐ ഗ്രൂപ്പിനെതിരെ എ ഗ്രൂപ്പ് തിരിഞ്ഞുവെങ്കിലും ഈ ആരോപണങ്ങളെ പുഷ്പശരങ്ങളാക്കി മാറ്റി. ആരാധകരിലും, സമൂഹമാധ്യമങ്ങളിലും സഹതാപമുയര്‍ത്തി ഉമ്മന്‍ചാണ്ടി തരംഗമായി മാറുന്ന അത്ഭുതക്കാഴ്ച.
\'പോ മോനേ രമേശാ\' എന്നുപറയാതെ പറയിക്കുന്ന സിനിമാസ്റ്റൈല്‍.
\'മാണിസാറേ ഉമ്മന്‍ചാണ്ടിയെ കണ്ടുപടിക്ക്\' - കോട്ടയം നഗരത്തിലെ സന്ധ്യാവര്‍ത്തമാനം ഇന്നലെ ഇങ്ങനെയായിരുന്നു.
ബാര്‍കോഴ വിവാദവും സമാനമായിരുന്നു കെ.എം. മാണി പണംവാങ്ങുന്ന ദൃശ്യരേഖ കൈവശമുണ്ടെന്നു പറഞ്ഞ ബിജുരമേശ് കേരളത്തെ വട്ടം ചുറ്റിച്ചു. പിന്നീട് ബാങ്ക് ലോക്കറിലാണെന്നും പോലീസ് പിടിച്ചെടുക്കുമെന്ന് ഭയന്ന് ദുബായിയിലേക്ക് മാറ്റിയെന്നും മാറ്റി മാറ്റി പറഞ്ഞു. കെ.എം. മാണിയെ രക്ഷിക്കാന്‍ മനോരമയോ മറ്റു മാധ്യമങ്ങളോ ഉണ്ടായില്ല. അവരെ കൈകാര്യം ചെയ്യാന്‍ കെ.എം. മാണിക്കറിയില്ലായിരുന്നു. ജീവിതത്തിലൊരിക്കലും കൂട്ടായ ആക്രമണം നേരിടാത്ത കെ.എം. മാണി മാധ്യമ പിന്തുണയോടെ പി.സി. ജോര്‍ജ്ജും, അച്യുതാനന്ദനും, സി.പി.ഐ യും, ബാലകൃഷ്ണപിള്ളയും, ഗണേശനുമൊക്കെ ചേര്‍ന്നുള്ള അച്ചുതണ്ടും, ഐ ഗ്രൂപ്പിന്റെ പ്രബലപിന്തുണയും ചേര്‍ത്തുള്ള ആക്രമണത്തില്‍ വിരണ്ടുപോയി. അമ്പതു വര്‍ഷത്തെ രാഷ്ട്രീയവും ആദര്‍ശവുമൊക്കെ തവിടുപൊടി.
മാണി ആര്‍ക്കൊക്കെയായിരുന്നു ഭീഷണി. മുഖ്യമന്ത്രിക്കസേര പോകുമോ എന്നു ഭയന്ന ഉമ്മന്‍ചാണ്ടിക്ക്, പ്രതിപക്ഷത്തു വന്ന് തന്റെ സ്ഥാനം കളയുമോ, എന്നു ഭയപ്പെട്ട അച്യുതാനന്ദന് സി.പി.ഐ. യ്ക്കും, മന്ത്രിസ്ഥാനം കൊടുക്കാതെ ഒതുക്കിനിര്‍ത്തിയ പി.സി. ജോര്‍ജിനും, ജീവിതത്തിലെന്നും കെടാത്ത അസൂയയും വൈരാഗ്യവും വച്ചുപുലര്‍ത്തിയിരുന്ന പിള്ളയ്ക്കും, ഉപമുഖ്യമന്ത്രിയാകാന്‍ വന്ന തന്നെ വെട്ടിമലര്‍ത്തിയതിന് ചെന്നിത്തലയ്ക്കും.
ഉഗ്രന്‍ പണി. പോലീസും അനേ്വഷണവും കേസ് ഡയറിയും, കോടതി നാടകവും ജഗപൊക.
മാണി ഔട്ട് - ചാണ്ടി ഇന്‍
വാസ്തവത്തില്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി കോമാളിവേഷം കെട്ടിയാടിയ കോലത്തിലായി ഇടതുപക്ഷം. ബാര്‍കോഴയുടെ തുടക്കത്തില്‍ പിണറായി വിജയനെടുത്ത ഒരുഗ്രന്‍ സ്റ്റാന്‍ഡുണ്ട്. കെ.എം. മാണി പരല്‍മീനാണ് വന്‍സ്രാവുകളെയാണ് തിരയേണ്ടത്. ഉമ്മന്‍ചാണ്ടിയും, ബാബുവും, ചെന്നിത്തലയുമൊക്കെയുള്‍പ്പെട്ട വന്‍സംഘത്തെ പുറത്തുകൊണ്ടുവരണം. പക്ഷേ സി.പി.എമ്മിന്റെ ഉള്‍പ്പോരില്‍, പി.സി. ജോര്‍ജ്ജും, അച്യുതാനന്ദനുമായുള്ള കൂട്ടുകെട്ടില്‍ കെ.എം. മാണിയെ തളയ്ക്കുക മാത്രമായി ലക്ഷ്യം. പിണറായി ആവര്‍ത്തിച്ചു. പക്ഷേ ആരും ചെവിക്കൊണ്ടില്ല. കൊടിയേരിപോലും. കോടിയേരിയുടെ സ്റ്റാന്‍ഡ് പിണറായിയെ പാര്‍ട്ടിയില്‍ കൂടുതല്‍ ദുര്‍ബലനാക്കി, ജനവിരുദ്ധനാക്കി.
പിഴച്ചത് സി.പി.എമ്മിനും, കെ.എം. മാണിക്കും. ആര്‍ജ്ജവമില്ലാത്ത കെ.എം. മാണിയുടെ പാര്‍ട്ടി സമയാസമയങ്ങളില്‍ കടുത്ത രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെട്ടു.
രാഷ്ട്രീയപരമായി കെ.എം. മാണി ഭദ്രമാണ്. മാണിയില്‍ വിശ്വസിക്കുന്ന ജനവിഭാഗത്തിന് അദ്ദേഹമെത്തി നില്ക്കുന്ന ഇന്നത്തെ അവസ്ഥ സഹതാപമുണര്‍ത്തുന്നു. മാണിയുടെ എം.എല്‍.എ മാരെ ഏതു മുന്നണിയിലാണെങ്കിലും വിജയിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസിനു കഴിയും.
ഇന്ന് പല മാധ്യമപ്രവര്‍ത്തകരും കെ.എം. മാണിയോടുള്ള സമീപനത്തില്‍ തങ്ങള്‍ അറിയാതെയെങ്കിലും ചില അജണ്ടകളുടെ ഭാഗമായിപ്പോയി എന്ന് അടക്കം പറയുന്നു. ബാര്‍കോഴയ#ില്‍ ഉണ്ടായതു രണ്ടു നീതിയും, രണ്ടു സിഡി, രണ്ടു നീതി എന്നും ഉറക്കെപ്പറഞ്ഞു കേള്‍ക്കുന്നു.
നമുക്കുവേണ്ടത് വിവാദങ്ങളല്ല, വികസനമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha