നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍.ശങ്കര്‍ പ്രതിമ അനാവരണ ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍.ശങ്കര്‍ പ്രതിമ അനാവരണ ചടങ്ങില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥന മാനിച്ച പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഈ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണുള്ളത് പറയുന്നു. ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ് വെള്ളാപ്പള്ളി ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വെള്ളാപ്പള്ളി അറിയിച്ചതെന്ന് പത്രക്കുറിപ്പിലുള്ളത്. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊല്ലത്താണ് പ്രതിമ അനാവരണ ചടങ്ങ് നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha