വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വയനാട് തവിഞ്ഞാല്‍ കണ്ണോത്ത്മലയില്‍ രണ്ടു പോത്തുകളെ കടുവ ആക്രമിച്ച് കൊന്നു. യവനാര്‍ക്കുളം സ്വദേശി പറയിടത്തില്‍ ജോര്‍ജിന്റെ പോത്തുകളെയാണ് കടുവ കൊന്നത്. കണ്ണോത്ത്മല തോട്ടത്തിലെ ഷഡില്‍ കെട്ടിയിരുന്ന പോത്തുകളായിരുന്നു കടുവയുടെ ആക്രമണത്തിന് ഇരയായത്.
പ്രദേശത്ത് കാട്ടു മൃഗങ്ങള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ മണിക്കൂറുകളോളം മാനന്തവാടിവാളാട് റോഡ് ഉപരോധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha