തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ എ ക്ലാസ് തിയറ്ററുകളും അടച്ചിടുന്നു

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ എ ക്ലാസ് തിയറ്ററുകളും അടച്ചിട്ട് പ്രതിഷേധിക്കാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനം. അവശകലാകാരന്‍മാര്‍ക്കുള്ള സാംസ്‌കാരിക ക്ഷേമനിധിക്കുള്ള വിഹിതം ടിക്കറ്റ് നിരക്കില്‍ നിന്ന് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തിയറ്ററുടമകളുടെ തീരുമാനം.
ക്രിസ്മസ് റിലീസിന് എട്ടോളം ചിത്രങ്ങള്‍ തയ്യാറെടുക്കവേയാണ് തിയറ്ററുടമകളുടെ സമരം. സിനിമാ ടിക്കറ്റില്‍ നിന്ന് സെസ് പിരിക്കുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതേ വിഷയത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുമ്പ് സൂചനാ സമരം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha