മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധം കണക്കിലെടുത്തെന്ന് വെള്ളാപ്പള്ളി

മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധം കണക്കിലെടുത്തെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി പങ്കെടുത്താല്‍ പ്രതിഷേധമുണ്ടാകുമെന്ന് ഐബി റിപ്പോര്‍ട്ട് ലഭിച്ചു. പ്രതിഷേധമുണ്ടായാല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയാണ് ചെയ്തത്.
പ്രധാനമന്ത്രി പങ്കെടുത്തില്ലെങ്കില്‍ അണികള്‍ക്കുണ്ടാകുന്ന വിഷമവും മുഖ്യമന്ത്രിയെ അറിയിച്ചതായി വെള്ളാപ്പള്ളിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ഇതിനിടെ പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയതായ വാര്‍ത്ത നിഷേധിച്ച് ഐബി രംഗത്തുവന്നു. അത്തരത്തില്‍ റിപ്പോര്‍ട്ടുണ്‌ടെങ്കില്‍ ആദ്യം നല്‍കുക മുഖ്യമന്ത്രിക്കാണെന്നും ഐബി വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha