മോഡിയ്ക്ക് സമ്മാനം ഒരുക്കി ഒരു മലയാളി ചിത്രകാരന്‍

ആ സമ്മാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് ഉറപ്പായും കൊടുക്കും. ഏറെ നാളത്തെ സ്വപ്‌നമാണിത്. ഇതായിരുന്നു ആ മലയാളി ചിത്രകാരന്റെ നാവില്‍ ആദ്യം വന്നത്. താന്‍ വരച്ച ചിത്രം അതിന്റെ ഉടമയെ ഏല്‍പ്പിയ്ക്കുന്ന ഏതൊരു ചിത്രകാരനും മനസില്‍ ഒരു നിവൃതി ഉണ്ടാകും. താന്‍ ജീവിതത്തില്‍ ഏറ്റവും അധികം ആരാധിക്കുന്ന മഹാനാണ് മോഡി എന്ന് ചിത്രകാരനായ രജീഷ് പനങ്ങോട്ട് പറയുന്നു.
അദ്ദേഹത്തിന് ഈ ചിത്രം കൊടുക്കുന്നത് തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും രജീഷ് പറയുന്നു. മോഡിയുടെ കേരള സന്ദര്‍ശന വേളയില്‍ നേരിട്ട് കണ്ട് ചിത്രം നല്‍കാനാണ് രജീഷിന്റെ തീരുമാനം. മാര്‍ത്തോമ സഭയിലെ വലിയ തിരുമേനി ആയ ഫിലിപ്പോസ് മാര്‍ ക്രിസ്‌റോം തിരുമേനിയ്ക്ക് മോഡിയുമായുള്ള സൗഹൃദമാണ് രജീഷിന് ഇങ്ങനെയൊരു ഭാഗ്യം ലഭിയ്ക്കാനുണ്ടായ കാരണം.
മോഡിയും മാതാവുമായി ഒപ്പമിരിയ്ക്കുന്ന ചിത്രം ഒരിക്കല്‍ വരച്ചത് തിരുമേനി വഴി മോഡിയ്ക്ക നല്‍കാന്‍ രജീഷിന് കഴിഞ്ഞിരുന്നു. അന്നേ രജീഷിന് മോഹമുണ്ടായിരുന്നു മോഡിയെ നേരില്‍ കാണണമെന്ന്. അതിനാണ് ഇപ്പോള്‍ വലിയ തിരുമാനി വഴി തന്നെ അവസരം ഒരുങ്ങുന്നത്.
ഇത്തവണ കേരള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി എത്തുമ്പോള്‍ രജീഷിനും തന്റെ സ്വപ്‌ന സാഫല്യമുണ്ടാകും. ആദ്യമായി നേരില്‍ കാണുമ്പോള്‍ താന്‍ വരച്ച അമൂല്യമായ മറ്റൊരു ചിത്രം സമ്മാനിയ്ക്കാനുള്‌ല തയ്യാറെടുപ്പിലാണ് ഈ കലാകരന്‍ ഇപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha