പ്രധാനമന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രി, ക്ഷണക്കത്ത് അയച്ചത് വെള്ളാപ്പള്ളിയുടെ നിര്‍ദേശപ്രകാരം, ക്ഷണക്കത്ത് പുറത്ത്

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നു വ്യക്തമാക്കുന്ന ക്ഷണക്കത്ത് ലഭിച്ചു. ക്ഷണക്കത്തിന്റെ പകര്‍പ്പ് ഒരു പ്രമുഖ വാര്‍ത്താ ചാനലിനാണ് ലഭിച്ചത്. പ്രധാനമന്ത്രിക്കു ക്ഷണക്കത്ത് അയച്ചത് വെള്ളാപ്പള്ളിയുടെ നിര്‍ദേശപ്രകാരമാണ്. ക്ഷണം സര്‍ക്കാരിന്റെയും താല്‍പര്യപ്രകാരമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഈ നിലപാട് സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും അസസ്വസ്ഥരാക്കിയിട്ടുണ്ട്. കടുത്ത പ്രോട്ടൊക്കോള്‍ ലംഘനമാണിതെന്നും ചൂണ്ടിക്കാണിക്കുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടതിനാലാണു പരിപാടിയില്‍ പങ്കെടുക്കണമെന്നു കാണിച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചത്.
മുഖ്യമന്ത്രിയെന്നതിനു പുറമേ വ്യക്തിപരമായ നിലയിലും പരിപാടിയിലുള്ള താല്‍പര്യം ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രി വളരെ ശക്തമായ രീതിയില്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസും വിഷയം ഗൗരവമായി കാണുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തതെന്നാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha