ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ആ വാക്ക് വിഫലം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ വനിതാ ഡോക്‌ടറെ കുത്തി കൊന്ന സംഭവത്തിൽ തെളിയുന്നത് അധികൃതരുടെ അനാസ്ഥ! സംസ്ഥാന വ്യാപക പണിമുടക്കുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അത്യന്തം നാടകീയമായ സംഭവ വികാസങ്ങളാണ് ഉണ്ടായിരിക്കുന്നത് . ഡോക്ടർമാർക്കെതിരെയുള്ള അക്രമം വർധിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കുത്തി കൊന്നു. ഡോക്ടർ വന്ദന മേനോൻ ആണ് മരിച്ചത്. ഡോക്ടർ ഉള്‍പ്പെടെ മൂന്നു പേരെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു പ്രതി .
ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. രണ്ടു പേരെ അടിച്ചു. ഡോക്ടർ വന്ദന മേനോൻ, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കായിരുന്നു കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി. ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് എത്തിയ ആളാണ് അക്രമം നടത്തിയത് .
സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റു . തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദനാ മേനോനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നില അതീവഗുരുതരമായിരുന്നു .
ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. വയറിന്റെ ഭാഗത്തും പിൻഭാഗത്തും കുത്തേറ്റിരുന്നു . സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലത്ത് ഡോക്ടർമാർ പൂർണമായി പണിമുടക്കും. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആഹ്വാനം ചെയ്തു.
ആദ്യമായിട്ടല്ല ഡോക്ടര്‍മാര്‍ക്കെതിരെ അക്രമുണ്ടാകുന്നത് അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ൽ പറഞ്ഞിരുന്നു . ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ആശുപത്രികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിചിരുന്നു
സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലേയും കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി സ്ഥാപിക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം എയിഡ്‌പോസ്റ്റുമായി ബന്ധപ്പെടുത്തണം. ആശുപത്രികളില്‍ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. ഒ.പികളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം.
എന്നാല്‍ നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജന്‍സികളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.
https://www.facebook.com/Malayalivartha

























