കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട് ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചേമഞ്ചേരി തുവക്കോട് പോസ്റ്റ്ഓഫീസിന് സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ത്ഥ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ മൂത്ത മകള്‍ ധന്യയുടെ വീട്ടിലാണ് ഉള്ളത്. പ്രജിത്ത് യുഎഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്നു.
പ്രജിത്തിന്റെ അമ്മയ്‌ക്കൊപ്പമാണു ധന്യയും മക്കളും താമസിക്കുന്നത്. ചേമഞ്ചേരി കുറ്റിയില്‍ ഗംഗാധരന്‍ നായരുടെയും സുധയുടെയും മകളാണ് ധന്യ. മൃതദേഹങ്ങള്‍ കൊയിലാണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
" fr
https://www.facebook.com/Malayalivartha

























