വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ.വന്ദനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു... ഒരു മണിക്കൂറിനകം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍

വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ.വന്ദനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഒരു മണിക്കൂറിനകം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ .
കോട്ടയം സ്വദേശി ഡോ.വന്ദന ദാസ്(23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പൂയപ്പള്ളി സ്വദേശിയായ എസ്. സന്ദീപാണ്(42) ആശുപത്രിയില്‍വച്ച് ഡോക്ടറും പോലീസുകാരും അടക്കം അഞ്ചുപേരെ കുത്തിപരിക്കേല്‍പ്പിച്ചത്.
അക്രമത്തില്‍ കഴുത്തിലും നെഞ്ചിലും പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























