Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പ്രിപക്ഷത്തെ നേരിടാന്‍ കരാര്‍ കമ്പനിയായ എസ് ആര്‍ ഐ ടി യെ തന്നെ സര്‍ക്കാര്‍ രംഗത്തിറക്കി വിടുകയാണ്. അതിനായി സ്ട്രിറ്റിന്റെ മഹത്വങ്ങള്‍ പാടി പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ സഖാക്കള്‍. ആയിരം തൊഴിലാളികളുണ്ടെന്നും, മുപ്പത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ പ്രതിപക്ഷം പൂട്ടിച്ചെന്നുമുള്ള നിലവിളികള്‍ സൈബറിടങ്ങളില്‍ മുഴച്ചു നില്ക്കുകയാണ്.

10 MAY 2023 08:50 PM IST
മലയാളി വാര്‍ത്ത

എ ഐ ക്യാമറ ഇടപാടിന്റെ രഹസ്യങ്ങള്‍ പരസ്യമായതും പദ്ധതിയിലെ അഴിമതി ആരോപണങ്ങളും സഹിക്കവയ്യാതെ സര്‍ക്കാര്‍ നട്ടം തിരിയുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും ആടിനെ പട്ടിയാക്കുന്ന സ്ഥിരം ശൈലിയില്‍ ന്യായീകരിച്ച് മെഴുകിയിട്ടും ജനത്തെ വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ലെന്നുമറിയാം. സെക്രട്ടരി ഗോവിന്ദന്‍മാഷ് കണ്ണൂര്‍ ശൈലിയില്‍ പൊട്ടിത്തെറിച്ചിട്ടും ആരും കണ്ടതായി പോലും ഭാവിച്ചില്ല. പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനിന്നവരും കൊള്ളമുതല്‍ വീതം വെയ്ക്കാനായി ഇലയിട്ടിരുന്നവരും ശരിക്കും പെട്ടിരിക്കുകയാണ്.

 ഈ സാഹചര്യത്തില്‍ പ്രിപക്ഷത്തെ നേരിടാന്‍ കരാര്‍ കമ്പനിയായ എസ് ആര്‍ ഐ ടി യെ തന്നെ സര്‍ക്കാര്‍ രംഗത്തിറക്കി വിടുകയാണ്. അതിനായി സ്ട്രിറ്റിന്റെ മഹത്വങ്ങള്‍ പാടി പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ സഖാക്കള്‍. ആയിരം തൊഴിലാളികളുണ്ടെന്നും, മുപ്പത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ പ്രതിപക്ഷം പൂട്ടിച്ചെന്നുമുള്ള നിലവിളികള്‍ സൈബറിടങ്ങളില്‍ മുഴച്ചു നില്ക്കുകയാണ്.

എ.ഐ. ക്യാമറ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷത്തിനെതിരേ പദ്ധതിയുടെ കരാര്‍ ലഭിച്ച  എസ് ആര്‍ ഐ ടി കമ്പനി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് എസ്.ആര്‍.ഐ.ടി. കമ്പനി സി.ഇ.ഒ. മധു നമ്പ്യാര്‍  പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പുതിയ പദ്ധതികള്‍ എറ്റെടുക്കില്ലെന്നും മധു നമ്പ്യാര്‍ വ്യക്തമാക്കി.

'ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നോട്ടീസ് അയക്കും', മധു നമ്പ്യാര്‍ വ്യക്തമാക്കി.എസ്.ആര്‍.ഐ.ടി. ഉപകരാര്‍ നല്‍കിയ പ്രസാഡിയോയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനെ അറിയില്ലെന്നും മധു നമ്പ്യാര്‍ പറഞ്ഞു. പ്രസാഡിയോയുടെ യോഗ്യത പരിഗണിച്ച ശേഷമാണ് ഉപകരാര്‍ നല്‍കിയതെന്നും പറയുന്നു.
 
സേഫ് കേരള പദ്ധതിയിലും കെ ഫോണ്‍ പദ്ധതിയിലുമുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സകല ഇടപാടുകളും അവസാനിപ്പിക്കാന്‍ വിവാദ കമ്പനിയായ എസ് ആര്‍ ഐ ടി തീരുമാനിച്ചിരിക്കുന്നു.  നോക്കൂകൂലി വാങ്ങി ക്യാമറകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയെന്ന അപഖ്യാതിയുമായാണ് സ്ട്രിറ്റ് കേരളം വിടാനൊരുങ്ങുന്നത്. കേരളത്തില്‍ ഇനിയൊരു പ്രോജക്ടും ഏറ്റെടുക്കുന്നില്ലെന്നും ഏറ്റെടുത്ത പ്രോജക്ടുകളുടെ തുക സര്‍ക്കാരില്‍ നിന്ന് ഈടാക്കാന്‍ നിയമവഴി തേടുമെന്നും സ്ട്രിറ്റ് സിഇഒ മധുനമ്പ്യാര്‍ പറഞ്ഞു. കെ.ഫോണ്‍, എ ഐ ക്യാമറ എന്നിവയാണ് സട്രിറ്റിന് കേരളത്തിലുള്ള രണ്ട് പ്രധാന പ്രോജക്ടുകള്‍. ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്ന പിണറായിയുടെ സ്ഥിരം കലാപരിപാടിയാണിതെന്ന വിമര്‍ശനമാണ് പ്രതിപക്ഷത്ത് നിന്നുയരുന്നത്. ഇതൊക്കെ കാട്ടിയാലും അഴിമതി കരാര്‍ ഇല്ലാതാകില്ലെന്നും അവര്‍ പറയുന്നു.

ക്യാമറകളെ കുറിച്ചുയരുന്ന വിവാദം അനാവശ്യമാണെന്നും 726 ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.ക്യാമറ സ്ഥിപിച്ചതില്‍ ഒരു രൂപ പോലും സര്‍ക്കാരി്ല്‍ നിന്നും പറ്റിയിട്ടില്ല, പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ 150 കോടി രൂപ നല്കാനുണ്ട്. ഉപകരാറുകളെ കുറിച്ച് എത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവും സ്പിരിറ്റും നശിപ്പിക്കുന്ന തരത്തിലുള്ള വിവാദങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. അത് സഹിച്ച കമ്പനിയ്ക്ക് മുന്നോട്ടു പോകാനാകില്ല. കരാറുകളെല്ലാം കൃത്യമായാണ് നടത്തിയത്. കമ്പനിയുടെ ഊര്‍ജ്ജം കെടുത്തുന്ന തരത്തിലുള്ള പ്രവണതകളാണുണ്ടായിരിക്കുന്നത്. ഏതു രേഖ വേണമെങ്കിലും പരിശോധിക്കാവുന്നതേയുള്ളൂ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മധുനമ്പ്യാര്‍ പറയുന്നു. വിവാദങ്ങള്‍ കത്തി നില്ക്കുന്നതിനിടെയാണ് കമ്പനിയുടെ പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ കമ്പനിയുടെ പിന്‍മാറ്റം സമ്മര്‍ദ്ദതന്ത്രമാണോയെന്ന കാര്യത്തിലും സംശയമുണ്ട്.  ക്യാമറ ഇടപാടിലും, കെ ഫോണ്‍ പദ്ധതിയിലും കേന്ദ്ര ഇന്‍കംടാക്‌സും, ഇഡി അന്വേഷണം ആരംഭിച്ചതോടെയാണ് കമ്പനിയുടെ പിന്‍മാറ്റം എന്നതും കാണേണ്ടതാണ്. ഐടി വകുപ്പും, ഇഡിയും ഇന്നലെ സെക്രട്ടറിയേറ്റിലെത്തി വ്യവസായ വകുപ്പിന്റെ കരാര്‍ സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചിരുന്നു. അന്‍പത്തൊന്ന് കോടി രൂപയ്ക്ക് തീരാവുന്ന പദ്ധതിയ്ക്ക് 232 കോടി രൂപയ്ക്ക കരാറുണ്ടാക്കിയതെങ്ങനെയെന്ന കാര്യത്തില്‍ സംശയം മാറിയിട്ടില്ല.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് പുറമേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ക്യാമറകള്‍ സ്ഥാപിക്കാന്‍ പണം മുടക്കിയ കമ്പനികളും വെട്ടിലായിരിക്കുകയാണ്. കെല്‍ട്രോണ്‍ കരാറുകള്‍ വീതിച്ചു നല്കിയെങ്കിലും കെല്‍ട്രോണ്‍ ഇപ്പോള്‍ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയിരിക്കുകയാണ്. പ്രസാഡിയോ, സട്രിറ്റ് എന്നീ കമ്പനികളാണ് വിവാദത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രസാഡിയോയ്ക്കുള്ള ഉന്നത ബന്ധങ്ങളാണ് ലാഭമെല്ലാം അവരിലേയ്‌ക്കെത്താന്‍ വഴിയൊരുക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. പ്രതിപക്ഷത്തിന്റെ ജുഡീഷ്യല്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന് കരാര്‍ കമ്പനികളെ കൂടി സര്‍ക്കാര്‍ കൂടെ കൂട്ടിയിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 minute ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (21 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (26 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (34 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (40 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (49 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (58 minutes ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (2 hours ago)

Malayali Vartha Recommends