Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

കാരിരുമ്പായി സന്ദീപ്... തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്ന ഭീതി സൃഷ്ടിച്ചു; സഹായിക്കാന്‍ വന്നവരെ ആക്രമണകാരികളാക്കി കുത്തി; രക്ഷിക്കണമെന്ന ഫോണ്‍വിളി കേട്ട് എത്തിയെന്ന് എസ്‌ഐ; 7 തവണ കുത്തേറ്റിട്ടും പിന്മാറാതെ അലക്‌സ്‌കുട്ടി

11 MAY 2023 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

വല്ലാത്തൊരു ദുരന്തമായിപ്പോയി കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകം. വല്ലാത്തൊരു ഭീകര അന്തരീക്ഷമാണ് അധ്യാപകനായ സന്ദീപ് ഉണ്ടാക്കിയത്. 'സര്‍ എന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു. ഉടന്‍ വന്നില്ലെങ്കില്‍ അവര്‍ എന്നെ കൊല്ലും' 112 നമ്പറിലേക്കു തുടര്‍ച്ചയായി എത്തിയ ഫോണ്‍ വിളികളാണ് പൊലീസിനെ കുടവട്ടൂര്‍ ചെറുകരക്കോണത്തിനു സമീപം സന്ദീപിന്റെ വീട്ടു പരിസരത്തെത്തിച്ചതെന്നു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആര്‍.ബേബിമോഹന്‍ പറഞ്ഞു.

രാത്രി ഒരു മണിയോടെയാണു ഫോണ്‍ ലഭിച്ചത്. തിരക്കിപ്പിടിച്ചു വീടിന്റെ പരിസരത്ത് എത്തിയപ്പോള്‍ സന്ദീപിന്റെ ഫോണ്‍ സ്വിച്ച് ഓഫ്. എങ്ങോട്ടു പോകണമെന്നറിയാതെ കുഴഞ്ഞു. പിന്നീടു പുലര്‍ച്ചെ 4 മണിക്കു വീണ്ടും ഫോണ്‍ എത്തി. പൊലീസ് വാഹനമെത്തിയപ്പോള്‍ സന്ദീപ് മറ്റൊരാളുടെ വീട്ടുപടിക്കല്‍ വടി പിടിച്ചു കൊണ്ട് നില്‍പായിരുന്നു. കാല്‍ മുറിഞ്ഞു ചോരയൊലിക്കുന്നു. ചുറ്റും നാട്ടുകാരും ചില ബന്ധുക്കളും.

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു സന്ദീപിന്റെ അഭ്യര്‍ഥന. കയ്യില്‍നിന്നു വടി വാങ്ങി കളഞ്ഞു. ദേഹ പരിശോധന നടത്തി മറ്റ് ആയുധങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി. 2 സമീപവാസികളെയും കൂട്ടി പൊലീസ് ജീപ്പില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പാവത്താനെപ്പോലെയായിരുന്നു പെരുമാറ്റം. ആശുപത്രിയിലെത്തിയതോടെ സ്വഭാവം മാറിയെന്നും ബേബിമോഹന്‍ പറഞ്ഞു.

തലനാരിഴയ്ക്കാണ് ബേബി മോഹന്‍ രക്ഷപ്പെട്ടത്. ആഞ്ഞു കുത്തിയെങ്കിലും കുതറി മാറി. കാലിടറി വീണു മുറിവേറ്റു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ബേബി മോഹന്‍.

അതേസമയം ഹോംഗാര്‍ഡായ അലക്‌സ് കുട്ടിയ്ക്ക് 7 തവണ കുത്തേറ്റു.
തലയ്ക്കും കഴുത്തിലുമായി 7 തവണ കുത്തേറ്റിട്ടും അലക്‌സ്‌കുട്ടി പിന്മാറിയില്ല. ഇല്ലായിരുന്നുവെങ്കില്‍ ഒട്ടേറെ പേര്‍ സന്ദീപിന്റെ ആക്രമണത്തിന് ഇരയാകുമായിരുന്നു.

ആക്രമണത്തെ സധൈര്യം നേരിട്ട പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് വൈ.അലക്‌സ്‌കുട്ടിയെ (57) സന്ദീപ് കത്രിക കൊണ്ടു തലങ്ങും വിലങ്ങും കുത്തി. തന്നെ ആക്രമിക്കുന്നതു കണ്ട് ഡോക്ടര്‍മാരും ജീവനക്കാരും സുരക്ഷിത ഇടങ്ങളിലേക്കു മാറിയെന്നു അലക്‌സ്‌കുട്ടി പറഞ്ഞു. സംഭവം കണ്ടുനിന്ന വന്ദന ഒടുവില്‍ ഇരയാകുകയായിരുന്നു.

കൈകളില്‍ കത്രികപ്പിടി ഒളിപ്പിച്ചാണു സന്ദീപ് ആക്രമിച്ചത്. ഇതുകൊണ്ടു കഴുത്തിന്റെ പിന്‍ഭാഗത്താണു മുറിവേല്‍പ്പിച്ചത്. 6 തുന്നലുകളുണ്ട്. വിമുക്ത ഭടനായ അലക്‌സ് 14 വര്‍ഷമായി ഹോം ഗാര്‍ഡ് ആണ്.

അതേസമയം പ്രതിഷേധത്തിന്റെ നിറവും ശബ്ദവും മാത്രമായിരുന്നു ഇന്നലെ കൊല്ലം ഗവ. മെഡിക്കല്‍ കോളജില്‍. സന്ദീപിനെ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും അത്യാഹിത വിഭാഗത്തിലേക്ക് ഒഴുകി. രാവിലെ 8.30നാണ് സന്ദീപിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നത്.

പ്രതിഷേധത്തിന്റെ കരുത്ത് കണ്ട ഏതാനും മണിക്കൂറുകളായിരുന്നു പിന്നീട്. പ്രതിയെ പുറത്തിറക്കാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ കവാടം സ്തംഭിപ്പിച്ച് മുദ്രാവാക്യം വിളിച്ചു. സമയം കഴിയുന്തോറും ആളുകളുടെ എണ്ണവും കൂടിക്കൂടി വന്നു. പ്രതിഷേധം ശക്തമായതോടെ ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി.

അതിനിടെ പ്രതി അക്രമാസക്തനാവുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്തതോടെ വിലങ്ങണിയിച്ച് കൈകള്‍ കെട്ടിയിട്ട് സ്‌ട്രെച്ചറില്‍ കിടത്തി. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് പ്രതിയെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, പുറത്ത് വിടാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നു.

ഹൗസ് സര്‍ജന്‍ അസോസിയേഷന്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുമായി പൊലീസ് നിരവധി തവണ ചര്‍ച്ച നടത്തി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും എസിപി ഉറപ്പു നല്‍കി. തുടര്‍ന്ന് 3 മണിക്കൂറിന് ശേഷം 12.15 നാണ് പ്രതിയെ കൊണ്ടുപോയത്. ശക്തമായ ഉന്തും തള്ളിനും ഇടയിലൂടെ വളരെ ബുദ്ധിമുട്ടിയാണ് പ്രതിയെ ആംബുലന്‍സില്‍ കയറ്റിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (21 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (39 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends