ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ....

ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം. ജൂണ്‍ 5 മുതല്‍ പിഴയീടാക്കാനാണ് തീരുമാനം. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നത്.
റോഡില്‍ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങള്‍ക്ക് മെയ് 5 മുതല്‍ ബോധവത്കരണ നോട്ടീസ് നല്‍കിയിരുന്നു. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമെടുത്തത്.
എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസാണ് അയക്കുന്നത്.
അതേസമയം ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് 3 പേര്‍ യാത്ര ചെയ്യുമ്പോള്‍ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്ന് വ്യാപകമായി ആവശ്യവും ഉയര്‍ന്നിട്ടുണ്ടായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു പിഴയീടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇക്കാര്യത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍ ഇളവുവരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തിലാണ് തീരുമാനം നീണ്ടുപോകുന്നത്.
"
https://www.facebook.com/Malayalivartha


























