സന്തോഷത്തോടെ അച്ഛനോടും അമ്മയോടുമൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ നിമിഷനേരം കൊണ്ട് അനാഥരായത് ഉറ്റവരെയും ബന്ധുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തി

സന്തോഷത്തോടെ അച്ഛനോടും അമ്മയോടുമൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ നിമിഷനേരെ കൊണ്ട് അനാഥരായത് ഉറ്റവരെയും ബന്ധുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തി. ഒരൊറ്റ നിമിഷത്തെ ദേഷ്യം ആക്രമണത്തിന് കാരണമായി മാറി.
ചൊവ്വാ രാത്രി 8.30 ന് മുറിയില്‍ കുശലം പറഞ്ഞിരിക്കുന്നിതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ചേരാവള്ളി ചക്കാലയില്‍ ബിജു ഭാര്യ രശ്മിയെ കുത്തിക്കൊലപ്പെടുത്തിയതും തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതും.
മക്കളായ അതിഥി(9)യും അഥിദേവും(5) ഈ സമയം ഇവര്‍ക്കരികെയുണ്ടായിരുന്നു. കുത്തേറ്റ് രശ്മി നിലത്ത് വീണപ്പോഴാണ് കുഞ്ഞുങ്ങള്‍ നിലവിളിച്ചത്. വിളി കേട്ട് ബിജുവിന്റെ അമ്മ ശാന്തമ്മ ഓടിയെത്തിയപ്പോഴേക്കും രക്തം വാര്‍ന്നൊലിച്ച് കിടക്കുന്ന രശ്മിയെയാണ് കാണുന്നത്.
കുടുംബകലഹമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് . ബിജുവിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്നതാണ് കുടുംബം. വയറിങ് ജോലിക്കാരനായിരുന്നു ബിജു.
കരുനാഗപ്പള്ളി കുലശേഖരപുരം ഭാസുരാലയത്തില്‍ രവീന്ദ്രന്റെയും ഭാസുരയുടെയും മകളായ രശ്മി. കുലശേഖരപുരം പഞ്ചായത്തില്‍ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്കൗണ്ടന്റായി താല്‍ക്കാലിക ജോലിക്കാരിയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രശ്മിയും ബിജുവുമായി പെട്ടെന്ന് കലഹിക്കുകയായിരുന്നു. ഇതിനിടെ ദേഷ്യം വന്ന ബിജു വീട്ടില്‍ കറിക്കത്തി ഉപയോഗിച്ച് രശ്മിയുടെ നെഞ്ചിലും പുറത്തും നാല് പ്രാവശ്യം കുത്തുകയായിരുന്നു.ബഹളം കേട്ട് മാതാപിതാക്കളും അയല്‍ക്കാരും ഓടിയെത്തി രശ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിനിടെ ബിജു കോലെടുത്ത് ലവല്‍ക്രോസിന് സമീപത്തെത്തി ട്രെയിനിന് മുന്നില്‍ ചാടി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് ചക്കാലയില്‍ വീട്ടിലാണ് സംസ്‌കരിച്ചത്.
രശ്മിയുടെ സഹോദരന്‍ രഫനീഷിന്റെ കയ്യിലിരുന്ന് അഞ്ച് വയസ്സുകാരന്‍ അഥിദേവ് അന്ത്യ കര്‍മങ്ങള്‍ ചെയ്തതും ചിതയ്ക്ക് തീ തീകൊളുത്തിയതും കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha
























