റബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മോഡി, റബര്‍ കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കാനുള്ള നടപടികളെടുക്കും

കര്‍ഷക പ്രതിസന്ധി പരിഹരിക്കാന്‍ റബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റബറിന്റെ ഇറക്കുമതിച്ചുങ്കം ഇതിനകം കൂട്ടിയിട്ടുണ്ട്. റബര്‍ കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കാനുള്ള നടപടികളെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആഗോളതലത്തിലുള്ള പ്രതിസന്ധിയാണു വിലയിടിവിനു കാരണം. ഇതിനു പരിഹാരമുണ്ടാക്കുന്നതിനാണു കര്‍ഷകര്‍ക്കു സഹായകരമായ നടപടികളെടുക്കാന്‍ തീരുമാനിച്ചത്. മത്സ്യബന്ധനം നടത്തുന്നവരുടെ ജീവിതവും വിഷമകരമാണ്. ഇവരെ സഹായിക്കാന്‍ പുതിയ മത്സ്യബന്ധനനയം രൂപീകരിക്കും. ഇതിനായി പുതിയ കമ്മിറ്റിയുണ്ടാക്കും.- പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെവിടെയുമുള്ള മലയാളിയുള്‍പ്പെടെയുള്ള ഇന്ത്യക്കാരന്റെയും മലയാളിയുടെയും സുഖവും ക്ഷേമവും ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ 65 ശതമാനത്തിലധികം വരുന്ന ചെറുപ്പക്കാര്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുക. തൊഴിലവസരങ്ങള്‍ കൂട്ടുകയും വ്യവസായങ്ങള്‍ വളര്‍ത്തുകയുമാണ് ലക്ഷ്യം.
കേരളത്തിലെ ചെറുപ്പക്കാര്‍ ബുദ്ധിയുള്ളവരും പ്രാഗല്ഭ്യമുള്ളവരും ആണ്. ഡിജിറ്റല്‍ ഇന്ത്യയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കേരളത്തിലെ യുവാക്കള്‍ക്ക് കഴിയും. കേരളത്തിലെ ചെറുപ്പക്കാര്‍ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരുമാണ്. അവര്‍ക്ക് അവസരങ്ങളുണ്ടാകണമെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha