കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ജീവനെടുത്ത് ഥാറിന്റെ അമിതവേഗം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്...

തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായത് എന്ന സംശയം പൊലീസിനുണ്ട്. ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നു.
രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നും നടന്നത് മത്സരയോട്ടം ആയിരുനെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ച് വരികയാണ്. അപകടത്തിൽപെട്ട വാഹങ്ങൾക്കൊപ്പം മറ്റുവാഹനങ്ങളും ഉണ്ടായിരുന്നു.
തൂണിലിടിച്ച് ധാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്. മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിൻ (28), പോങ്ങുംമൂട് സ്വദേശി കിരൺ (29), സി.വി.ആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha