ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം..സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുന്നു.. കണ്ണൂരിന്റെ മലയോര മേഖലയിലും കനത്ത മഴയാണ്..താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി..

കേരളത്തിൽ ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ശക്തമായിട്ടുള്ള മഴയാണ് ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കുന്നത് . കൃത്യമായി തന്നെ മുന്നറിയിപ്പുകളും നല്കുന്നുണ്ട് . ഇപ്പോഴിതാ കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി.ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ അനുഭവപ്പെടുന്നത്.
ഇരിട്ടി, ആറളം, കൊട്ടിയൂർ മേഖലകളിൽ ബുധനാഴ്ച പുലർച്ചേ വരെയും കനത്ത മഴ തുടർന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി.ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായതോടെ ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി. ആറളം വനമേഖലയിൽ ഉരുൾപ്പൊട്ടിയിട്ടുണ്ടോയെന്നും സംശയമുണ്ട്. അതിശക്തമായ കാറ്റും പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കണ്ണൂർ ടൗൺ, തളിപ്പറമ്പ് മേഖലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്.
സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും ശക്തമായ മഴ ലഭിയ്ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത കേരള- കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറിൽ ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു.ഇതിൻ്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 3 മുതൽ 4 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha