കുരുമുളകു തൈകള്‍ കേരളത്തില്‍ നിന്നും ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലേക്ക്

ആദ്യമായി കേരളത്തില്‍ നിന്ന് കുരുമുളകുതൈകള്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലേക്ക് പറക്കുന്നു. ആലപ്പുഴ ഭരണിക്കാവ് സഹകരണ ബാങ്കാണ് ഇതിന് സംവിധാനം ഒരുക്കുന്നത്.
വര്‍ഷങ്ങളായി ഉഗാണ്ടയില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശിയാണ് അവിടെ കൃഷിയിറക്കുന്നത്. ഇതിനായി തൈകള്‍ എത്തിക്കാനായി പലസ്ഥാപനങ്ങളെയും കാര്‍ഷികവിദഗ്ധരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
തൈ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ തടസമായി. ഒടുവില്‍, ഇദ്ദേഹത്തിന്റെ ബന്ധു വഴിയുള്ള അന്വേഷണങ്ങള്‍ ഭരണിക്കാവ് സഹകരണ ബാങ്കില്‍ അവസാനിക്കുകയായിരുന്നു.
കാര്‍ഷികരംഗത്ത് ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞാണ് ഇവിടെയെത്തിയത്. ബാങ്ക് പ്രസിഡന്റ് കോശി അലക്സ് ഇതിനായി മുന്നിട്ടിറങ്ങി. കരിമുണ്ട, പന്നിയൂര്‍ 1 എന്നീ ഇനങ്ങളില്‍പ്പെട്ട 1000 കുരുമുളക് തൈകളാണ് അയക്കാന്‍ തയ്യാറായിരിക്കുന്നത്. മണ്ണ് നീക്കം ചെയ്തശേഷം ഗ്രോ ബാഗുകളില്‍ ചകിരിച്ചോര്‍ നിറച്ച് തൈകള്‍ നട്ട ശേഷം കയറ്റി അയയ്്ക്കും
" f
https://www.facebook.com/Malayalivartha