എരഞ്ഞിപ്പാലത്ത് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവം.. സുഹൃത്തിനെ അറസ്റ്റ് ചെയ്തു..ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്..

എരഞ്ഞിപ്പാലത്ത് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി സുഹൃത്തിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍. ഇപ്പോൾ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വരുന്നത് .വേങ്ങേരി കണ്ണാടിക്കല്‍ ഷബ്ന മന്‍സിലില്‍ ബഷീറുദ്ദീന്‍ മഹമൂദ് അഹമ്മദി (23)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബഷീറുദ്ദീനെ റിമാന്‍ഡിലാണ്. സംഭവം കൊലപാതകമാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ വിശദ അന്വേഷണം പോലീസ് നടത്തും.
ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്.മൂന്നു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. തിങ്കളാഴ്ച ജിമ്മിലെ ഓണാഘോഷപരിപാടിക്ക് ബഷീറുദ്ദീന്‍ പങ്കെടുക്കാന്‍ പോകുന്നതിനെ ആയിഷ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് മൊഴി. എതിര്‍പ്പ് അവഗണിച്ച് ബഷീറുദ്ദീന്‍ ജിമ്മിലേക്ക് പോയി. ഉച്ചയോടെ 'എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും' എന്ന് ബഷീറുദ്ദീന്റെ മൊബൈലിലേക്ക് ആയിഷ വാട്‌സാപ് സന്ദേശം അയച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വീട്ടില്‍ മൊടക്കല്ലൂര്‍ ആശാരിക്കല്‍ അല്‍ മുറാദ് ഹൗസില്‍ ആയിഷ റഷ (21) തൂങ്ങിമരിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ആയിഷ റഷയെ ബഷീറുദ്ദീന്‍ തന്നെയാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബഷീറുദ്ദീന്‍ ആശുപത്രിയില്‍ എത്തിയ സമയം പേര് മുബഷീര്‍ എന്നാണ് പറഞ്ഞതെന്നും സൂചനയുണ്ട്.
മുബഷിറും വിദ്യാര്‍ഥിനിയും ലിവിങ് റിലേഷനില്‍ ആയിരുന്നെന്നും കരുതുന്നു.മംഗലാപുരത്ത് ബിഫാം വിദ്യാര്‍ഥിനിയായ ആയിഷ റഷ കുറച്ചു ദിവസം മുമ്പാണ് സുഹൃത്തായ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തുള്ള വാടക വീട്ടില്‍ എത്തിയതെന്നാണ് വിവരം. റഷ വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഏതായാലും സുഹൃത്തുക്കൾ ആയിരുന്ന കാലഘട്ടത്തിൽ അതിക്രൂരമായിട്ടുള്ള പീഡനമാണ് പെൺകുട്ടി അനുഭവിച്ചിരിക്കുന്നത് എന്നുള്ളതാണ് ബന്ധു നൽകിയിട്ടുള്ള മൊഴികളിൽ പറഞ്ഞിരിക്കുന്നത് .
https://www.facebook.com/Malayalivartha